728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകകപ്പ് ക്രിക്കറ്റ് 2015: ഇന്ത്യയുടെ ആദ്യമത്സരം പാക്കിസ്ഥാനെതിരെ

ദുബായ്:ഓസ്‌ട്രേല്യയിലും ന്യൂസീലന്‍ഡിലുമായി നടക്കുന്ന 2015 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യമത്സരം പാക്കിസ്ഥാനെതിരെ.അടുത്ത വര്‍ഷം ഫെബ്രുവരി 15 നാണ് ലോക ചാമ്പ്യന്‍മാരായ ഇന്ത്യയും മുന്‍ലോകചാമ്പ്യന്‍മാരായ പാക്കിസ്ഥാനും ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്.

അടുത്ത വര്‍ഷം ഫെബ്രുവരി 14നാണ് ലോകകപ്പ് തുടങ്ങുന്നത്.2011 ലെ റണ്ണറപ്പായ ശ്രീലങ്കയും ന്യൂസീലന്‍ഡും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരം.മാര്‍ച്ച് 29നാണ് ഫൈനല്‍.

ലോകകപ്പ് ഫൈനലിലെത്തുന്ന ടീമുകള്‍ സമനില നേടിയാല്‍ ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐ സി സി) അറിയിച്ചു.നോക്കൗട്ട് തലം മുതല്‍ രണ്ട് ടീമുകള്‍ സമനിലയിലെത്തുമ്പോള്‍ സൂപ്പര്‍ ഓവറിലൂടെ വിജയിയെ നിര്‍ണയിക്കുകയില്ല. പകരം മുന്‍ കളികളിലെ നിലവാരം നോക്കി അടുത്ത തലത്തിലേക്ക് തിരഞ്ഞെടുക്കും.

ലോകത്തെ പ്രശസ്ത പിച്ചുകളിലൊന്നായ അഡ്‌ലെയ്ഡിലാണ് ഇന്ത്യയുടെ ആദ്യമത്സരം അരങ്ങേറുക.ലോകകപ്പ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം വിജയം ഇന്ത്യക്കൊപ്പമായിരുന്നു കഴിഞ്ഞ ലോകകപ്പ് സെമിയിലാണ് ഇരു ടീമുകളും അവസാനമായി കൊമ്പുകോര്‍ത്തത്.

INDIANEWS24.COM SPORTS DESK

Leave a Reply