728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകകപ്പ് ക്രിക്കറ്റ് മലയാളത്തിലും

ന്യൂഡല്‍ഹി:ക്രിക്കറ്റ് പ്രേമികള്‍ക്കായി ലോകകപ്പ് വിവരണം മലയാളത്തിലും.അടുത്ത മാസം 14 ന് തുടങ്ങുന്ന 11-ാം ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ കമന്ററി ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെ നാലോളം പ്രാദേശിക ഭാഷകളിലും സംപ്രേഷണം ചെയ്യും.

ടൂര്‍ണമെന്റിന്റെ ഔദ്യോഗിക സംപ്രേഷകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണു മല്‍സരങ്ങളെ കൂടുതല്‍ ജനകീയമാക്കാനുള്ള തീരുമാനമെടുത്തത്.മലയാളം, തമിഴ്, കന്നഡ, ബംഗാളി ഭാഷകളിലാകും കമന്ററി.അടുത്ത കാലത്ത് ഇന്ത്യയില്‍ ഫുട്‌ബോള്‍ സാധ്യതകള്‍ തെളിയിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐ എസ് എല്‍) സംപ്രേഷണം ഏറ്റെടുത്ത സ്റ്റാര്‍ ഗ്രൂപ്പ് പ്രാദേശിക ഭാഷാ കമന്ററി പരീക്ഷിച്ചിരുന്നു.

INDIANEWS24 SPORTS DESK

Leave a Reply