728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകകപ്പ് ക്രിക്കറ്റ്: ആദ്യദിനം ആതിഥേയര്‍ക്ക്

മെല്‍ബണ്‍,ക്രൈസ്റ്റ് ചര്‍ച്ച്:ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യദിനത്തില്‍ ആതിഥേയ രാജ്യക്കാര്‍ക്ക് വിജയം.ശനിയാഴ്ച്ച പകല്‍ നടന്ന 11-ാം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡ് മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്കയെ തോല്‍പ്പിച്ചു.പകലും രാത്രിയിലുമായി മെല്‍ബണില്‍ നടന്ന രണ്ടാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു.വമ്പന്‍ മാര്‍ജിനിലായിരുന്നു ഇരു ടീമുകളുടെയും വിജയം.

ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ആതിഥ്യമരുളുന്ന ഈ ലോകകപ്പില്‍ ആദ്യമ്തസരത്തില്‍ ആദ്യം ബാറ്റു ചെയ്ത ന്യൂസീലന്‍ഡ് 331 റണ്‍സ് നേടി.ബ്രണ്ടന്‍ മക്കല്ലം(65),കെയിന്‍ വില്ല്യംസണ്‍(75), കോറി ആന്റേഴ്‌സണ്‍(75) എന്നിവരുടെ പിന്‍ബലത്തിലാണ് അവര്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ ഇന്നിംഗ്‌സ് 233 റണ്‍സില്‍ ഒതുങ്ങി.46.1 ഓവറാകുമ്പോഴേക്കും എല്ലാവരും പുറത്തായി.

രണ്ടാം മത്സരത്തില്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിന്റെ സെഞ്ച്വറി(135) മികവില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിന് മുന്നില്‍ 343 റണ്‍സിന്റി CRICKET-WC-2015-AUS-ENGവിജയലക്ഷ്യം മുന്നോട്ടുവച്ചു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ തുരുതുരെ വീണുകൊണ്ടിരുന്നു.ആറാമനായി ഇറങ്ങിയ ജെയിംസ് ടെയ്‌ലറിന് മാത്രമാണ് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്.ഇംഗ്ലീഷ് താരങ്ങള്‍ വളരേ വേഗത്തില്‍ സ്‌കോര്‍ ചലിപ്പിച്ചെങ്കിലും വിക്കറ്റുകള്‍ കാത്തുകൊണ്ടു കളിക്കാനായില്ല.41.5 ഓവറില്‍ ഇംഗ്ലീഷ് ബാറ്റ്‌സമാന്‍മാരെല്ലാം പുറത്താകുമ്പോള്‍ ഒരറ്റത്ത് അജയ്യനായി ടെയ്‌ലര്‍ സെഞ്ച്വറിക്കരികെയെത്തി(98) നില്‍ക്കുന്നുണ്ടായിരുന്നു.90 പന്തുകള്‍ നേരിട്ട ഈ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ 11 ഫോറും രണ്ട് സിക്‌സറും അടിച്ചു.ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരില്‍ വേറെ ആരും നാല്‍പതിന് മേല്‍ സ്‌കോര്‍ ചെയ്തില്ല.

INDIANEWS

Leave a Reply