jio 800x100
jio 800x100
728-pixel-x-90
<< >>

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം

മെല്‍ബണ്‍:ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ ബലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം.ഇതേവരെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടിയപ്പോള്‍ തോല്‍വി മാത്രം രുചിച്ചിട്ടുള്ള ഇന്ത്യ ഞായറാഴ്ച്ച അതിഗംഭീരമായി കണക്കു തീര്‍ത്തു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ നിറഞ്ഞാടിയ ഇന്ത്യന്‍ വിജയം തീര്‍ത്തും ആധികാരികമായിരുന്നു.130 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ചത്.മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്ന എണ്‍പത്തിയാറായിരത്തിലധികം കാണികളെ സാക്ഷിയാക്കിയായിരുന്നു ഇന്ത്യയുടെ മിന്നുന്ന പ്രകടനം.ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും എക്കാലത്തും ഒരുപോലെ കരുത്താര്‍ജ്ജിച്ചു നിലകൊള്ളുന്ന ടീമിനെതിരായായിരുന്നു ഇന്ത്യന്‍ വിജയമെന്നത് നിസ്സാരമായി കാണാനാകില്ല. കളിക്കു മുമ്പേ ഇന്ത്യന്‍ വിജയം പലരും എഴുതിതള്ളിയിരുന്നു.എല്ലാംകൊണ്ടും സമ്പന്നമായ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ ഇന്ത്യയ്ക്ക്‌ ബാറ്റിങ് മാത്രമാണ് ഏക ആശ്വാസമാകുന്നത്. അത് എത്രമാത്രം ഫലപ്രാപ്തിയിലെത്താനാകുമെന്നത് കണ്ടറിയണം എന്നുവരെ വിമര്‍ശനമുയര്‍ന്നിരുന്നു. പ്രമുഖ മലയാള മാധ്യമം ഇന്ത്യയ്ക്ക് ജയിക്കാനുള്ള വഴികള്‍ വരെ എണ്ണിയെണ്ണി പഠിപ്പിക്കുന്ന രീതിയില്‍ നിര്‍ദേശമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഞായറാഴ്ച്ച മെല്‍ബണില്‍ ഇന്ത്യയുടെ ചുണകുട്ടന്‍മാര്‍ അതിനെല്ലാത്തിനും കൃത്യമായി മറുപടി നല്‍കി.ആദ്യ കളി ആവര്‍ത്തിക്കുന്ന വിധത്തിലായിരുന്നു ഇന്ത്യയുടെ തുടക്കം.ടോസ് ചെയ്യുന്നതു മുതലേ അത് പ്രകടമായിരുന്നു.ഇക്കുറിയും ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.പിതയെ പതിയെ ആണ് തുടങ്ങിയത്. നിലയുറപ്പിക്കും മുമ്പേ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷടപ്പെട്ടു.ഇക്കുറി റണ്ണൗട്ടായിരുന്നു.പിന്നീട് വിരാട് കോഹ്‌ലി ക്രീസിലെത്തി.പാക്കിസ്ഥാനുമായുള്ള ആദ്യകളിയില്‍ വിരാടും ധവാനും ഒന്നുചേര്‍ന്നതോടെ സ്‌കോര്‍ അതിവേഗം ചലിച്ചിരുന്നു.ഇക്കുറി അവിടെ കാര്യങ്ങല്‍ അല്‍പ്പം മാറി.വലിയ തോതില്‍ റണ്‍റേറ്റില്ലാതെ സാധാരണ വേഗത്തില്‍ സ്‌കോര്‍ നീങ്ങി.23-ാം ഓവറിലാണ് ഇന്ത്യ നൂറ് കടന്നത്.മികച്ച പ്രകടനം നടത്തിവന്ന വിരാട്(46)ഇന്ത്യന്‍ സ്‌കോര്‍ 136 ആയപ്പോഴേക്കും പുറത്തായി.തുടര്‍ന്നെത്തിയ അജിങ്ക്യ രഹാനെ ഫോമിലായിരുന്ന ശിഖര്‍ ധവാന് മികച്ച പിന്തുണയായി.ഇരുവരും ചേര്‍ന്ന് മികച്ച പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി.43.4 ഓവറായപ്പോഴേക്കും സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍(137) പുറത്തായി.തുടര്‍ന്നെത്തിയ സുരേഷ് റെയ്‌ന കാര്യമായ സംഭാവനയൊന്നും നല്‍കാതെ പുറത്തായി.അര്‍ദ്ധ സെഞ്ച്വറി നേടിയ രഹാനെയും(79) വൈകാതെ പുറത്തായി.ഒടുവില്‍ ഇന്ത്യന്‍ സ്‌കോര്‍ ഏഴിന് 307 റണ്‍സുമായി അവസാനിച്ചു.

ബാറ്റ്‌സ്മാന്‍മാര്‍ക്ക് വിലയ ക്ഷാമമില്ലാത്ത ദക്ഷിണാഫ്രിക്കയുടെ മുന്നില്‍ ഒന്നു പൊരുതി നോക്കാം എന്ന് മാത്രമായിരുന്നു ഇന്ത്യയുടെ ലക്ഷ്യം.എന്നാല്‍ കണക്കുകൂട്ടലുകള്‍ ഇന്ത്യന്‍ ബൗളിങ്‌നിര പാടേ തെറ്റിച്ചു.ഒരോ വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും വരുന്ന ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം ഇന്ത്യന്‍ ആരാധകര്‍ക്ക് വിഷമിപ്പിക്കുന്ന തരത്തിലായിരുന്നു എന്നാല്‍ ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ലെന്നതാണ് വാസ്തവം.തുടക്കത്തിലെ പാളിച്ചകള്‍ക്കു ശേഷം ക്യാപ്റ്റന്‍ എ ബി ഡവില്യേഴ്‌സും ഡ്യുപ്ലെസിസും ചേര്‍ന്ന മൂന്നാം വിക്കറ്റ് അടിച്ചു തകര്‍ക്കുന്നത് കണ്ടപ്പോള്‍ ഇന്ത്യ അല്‍പ്പം വിഷമ സ്ഥിതിയിലായതാണ്.ഈ സമയം ഇന്ത്യന്‍ നായകന്‍ ബൗളിങ്ങില്‍ കൂട്ടുകെട്ടു പൊളിക്കാന്‍ പരീക്ഷണം നടത്തിക്കൊണ്ടിരുന്നെങ്കിലും ഫലം കണ്ടില്ല.ഇന്ത്യന്‍ സ്പിന്‍ നിരയ്‌ക്കെതിരെയും ഇരുവുരും കരുത്താര്‍ജ്ജിച്ചുവരുന്ന കാഴ്ചയാണ് കണ്ടത്.ഈ കുട്ടുകെട്ട് കളി ഇന്ത്യയില്‍ നിന്നും തട്ടിയെടുത്തെന്ന് തോന്നിച്ച സമയത്ത് അനാവശ്യമായി രണ്ടാം റ്ണ്ണിനോടി നായകന്‍ ഡിവില്യേഴ്‌സ് തകര്‍ച്ചയ്ക്കു തലവച്ചുകൊടുത്തു.23-ാം ഓവറില്‍ സക്വയര്‍കട്ടിലുടെ തേഡ്മാനിലേക്ക് പായിച്ച ബോള്‍ ബൗണ്ടറി ലൈനിന് അരികില്‍ നിന്നും ഉദ്ധവ്‌ യാദവ് സ്‌ട്രൈക്കിംങ് പോസിഷനില്‍ എറിഞ്ഞുകൊടുത്തു.ദക്ഷിണാഫ്രിക്കന്‍ നായകന്റെ ബാറ്റ് ക്രീസില്‍ കയറും മുമ്പേ ഇന്ത്യന്‍ നായകന്റെ കിടിലന്‍ സ്റ്റംബിങ്.അന്തിമ വിധി കല്‍പ്പിക്കാന്‍ ഫീല്‍ഡ് അമ്പയര്‍ തേര്‍ഡ് അമ്പയര്‍ക്ക് വീട്ടു.തീരുമാനം വന്നു. ഫോമിലേക്കുയര്‍ന്ന് അടുച്ചുതകര്‍ത്തുകൊണ്ടിരുന്ന ഡിവില്യേഴ്‌സ് ഓട്ട്.പിന്നീട് കണ്ടത് ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിന്റെ കൂട്ടതകര്‍ച്ചയായിരുന്നു.ഒടുവില്‍ 40.2 ഓവറില്‍ 177 ന് എല്ലാവരും പുറത്ത്.ആര്‍ അശ്വിന്‍ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.മുഹമ്മദ് ഷാമിയും മോഹിത് ശര്‍മ്മയും രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വീക്കറ്റും വീഴ്ത്തി.

INDIANEWS24 SPORTS DESK

Leave a Reply