728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകകപ്പ് :ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം ഭാര്യയും കാമുകിയും വേണ്ടെന്ന് ബി സി സി ഐ

മുംബൈ:ലോകകപ്പ് ക്രിക്കറ്റിനായി ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഭാര്യയും കാമുകിയും കൂടെ കൂട്ടേണ്ടെന്ന് ബിസിസിഐ.ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ബിസിസിഐ ഉടന്‍ പുറത്തിറക്കും.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അഡ്‌ലയിഡിലെയും ബ്രിസ്‌ബേനിലെയും മല്‍സരം പരാജയപ്പെടാന്‍ കാരണം ടീം അംഗങ്ങള്‍ക്ക് നല്‍കിയ അമിത സ്വാതന്ത്ര്യമാണെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ശിഖര്‍ ധവാന്‍, മുരളി വിജയ്, പൂജാര, അശ്വിന്‍, ഉമേശ് യാദവ്, നായകന്‍ ധോണി എന്നിവര്‍ ഭാര്യമാരുമായാണ് ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയ്‌ക്കെത്തിയത്.

മല്‍സരം നടക്കുന്ന ദിവസങ്ങളിലും ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായും താരങ്ങള്‍ ഭാര്യമാര്‍ക്കൊപ്പം കറങ്ങി നടക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമിനൊപ്പം ഭാര്യമാരെ കൊണ്ടുപോകാന്‍ നിയമം അനുവദിക്കുന്നില്ല. താരങ്ങള്‍ അവരില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും ബിസിസിഐ വക്താവ് അറിയിച്ചു.

INDIANEWS24 SPORTS DESK

Leave a Reply