728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകകപ്പില്‍ പാലക്കാട്ടുകാരന്‍ യു എ ഇക്കായി ബാറ്റേന്തി

നെല്‍സണ്‍:ലോകകപ്പ് ക്രിക്കറ്റില്‍ ഒരു മലയാളി താരം കൂടി ഇന്ന് പാഡണിഞ്ഞു.ഞായറാഴ്ച്ച ആദ്യ കളി കഴിഞ്ഞ ഇന്ത്യയുടെ അടുത്ത കളി വരുന്ന ഞായറിനാണ്. ഇന്ത്യന്‍ ടീമില്‍ ഇല്ലാത്ത മലയാളിതാരം  കൃഷ്ണചന്ദ്രന്‍ ഇന്ന് ക്രീസിലെത്തിയത്‌ യു എ ഇയ്ക്കു വേണ്ടിയാണ്.

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും യു എ ഇയിലെത്തിയ പ്രവാസികളാണ് ഈ കൂട്ടായ്മയെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് ലോകകപ്പ് ടീമില്‍ ഇടം നേടിയിരിക്കുന്നതെന്ന് വാര്‍ത്തയായിരുന്നു.ഇതിനിടെയാണ് ഇന്ന് ലോകകപ്പില്‍ രണ്ടാമതായി ഒരു മലയാളി താരം കൂടി കളിക്കാനിറങ്ങിയത്.എസ് ശ്രീശാന്ത് മാത്രമാണ് ഇതുവരെ ലോകകപ്പ് ക്രിക്കറ്റില്‍ കളിക്കാനിറങ്ങിയ ഒരേ ഒരു മലയാളി.ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ 1983ല്‍ സുനില്‍ വാത്സന്‍ എന്ന തൃശൂരുകാരന്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒരു കളിയില്‍ പോലും പങ്കെടുത്തിരുന്നില്ല.

പാലക്കാട് കൊല്ലംകോട് കാരാട്ടെ രവീന്ദ്രനാഥിന്റെയും ശോഭയുടെയും മകനാണ് കൃഷ്ണചന്ദ്രന്‍.ഇന്നത്തെ മല്‍സരത്തില്‍ ഇറങ്ങിയ കൃഷ്ണചന്ദ്രന്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.വിക്കറ്റുകള്‍ തുടരെ നഷ്ടമായ അവസരത്തില്‍ 63 പന്തുകളില്‍ നിന്ന് 34 റണ്‍സാണ് നേടി.

INDIANEWS24 SPORTS DESK

 

Leave a Reply