728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകകപ്പില്‍ ചരിത്ര നേട്ടവുമായി ബല്‍ജിയം തലയുയര്‍ത്തി മടങ്ങി

സെന്റ് പീറ്റേഴ്‌സ്‌ബര്‍ഗ് : റഷ്യന്‍ ലോകകപ്പില്‍ മികച്ച പ്രകടനം കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ ബല്‍ജിയം മൂന്നാം സ്ഥാനം  അനായാസ  സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തില്‍ ബല്‍ജിയത്തിന്‍റെ ഏറ്റവും വലിയ നേട്ടമാണിത്.രണ്ടു പകുതിയിലുമായി തോമസ് മ്യൂനിറും ഏദന്‍ ഹസാര്‍ഡുമാണ് സ്‌കോര്‍ ചെയ്ത രണ്ടുഗോളുകള്‍ ഇംഗ്ലണ്ടിന്‍റെ വിധിയെഴുതി. അര്‍ജന്റീന മറഡോണയുടെ നേതൃത്തില്‍1 കിരീടം ചൂടിയ 1986 ലെ ലോകകപ്പില്‍ ബല്‍ജിയം നാലാം സ്ഥാനം നേടിയിരുന്നു.തികഞ്ഞ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ബല്‍ജിയം നാലാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി. രണ്ടാം പകുതിയിലും ബല്‍ജിയം കളിയില്‍ ആധിപത്യം തുടര്‍ന്നു. കളിതീരാന്‍ 8 മിനിട്ടുകള്‍ അവശേഷിക്കെ ഡിബ്രയ്‌ന്റെ അതിഗംഭീര പാസ്സില്‍നിന്നാണ് ഹസാര്‍ഡിന്റെ മനോഹര ഗോള്‍. ഫലം ബല്‍ജിയം രണ്ടു ഗോളിന് മുന്നിലെത്തി.നാളെ നടക്കുന്ന ഫൈനലില്‍ ക്രോയേഷ്യ ഫ്രാന്‍സിനെ നേരിടും.

INDIANEWS24 SPORTS DESK

Leave a Reply