728-pixel-x-90-2-learn
728-pixel-x-90
<< >>

ലോകം കേരളത്തിലേക്ക് നോക്കാന്‍ ഇനി 11 നാള്‍ കൂടി

കൊച്ചി: കൊച്ചുകേരളത്തിലെ കൊച്ചിയും അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ ഭാഗമാകുന്നതിന് സാക്ഷിയാകാനാണ് കേരളം കാത്ത് കാത്തിരിക്കുന്നത്. അടുത്ത മാസം ആറിന് തുടങ്ങുന്ന ലോകകപ്പിന്റെ അടുത്ത ദിവസം കരുത്തരായ ബ്രസീലും സ്‌പെയിനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നതാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ ആദ്യമത്സരം. സ്റ്റേഡിയം ഫിഫ ഏറ്റെടുത്തു കഴിഞ്ഞു.

കേരളം കാത്തുപരിപാലിച്ച കലൂര്‍ സ്റ്റേഡിയവും അനുബന്ധ ഗ്രൗണ്ടുകളും ഇനി ലോകകപ്പ് കഴിയും വരെ ഫിഫയ്ക്ക് സ്വന്തം. പ്രധാന വേദിയായ കലൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തിന് പുറമെ മഹാരാജാസ്, പനമ്പള്ളി നഗര്‍, ഫോര്‍ട്ട് കൊച്ചി, വെളി എന്നിവിടങ്ങളിലെ പരിശീലന മൈതാനങ്ങളും ഫിഫയുടെ നിയന്ത്രണത്തിലായി.ഇത് സംബന്ധിച്ച ധാരണാപത്രം ജി സി ഡി എ സെക്രട്ടറി എം സി ജോസഫ്, ടൂര്‍ണമെന്റ് നോ!ഡല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് എന്നിവര്‍ ഫിഫ പ്രതിനിധി റോമ ഖന്നയ്ക്ക് കൈമാറി.വേദിയുടെ സജ്ജീകരണങ്ങളില്‍ പൂര്‍ണ തൃപ്തി അറിയിച്ച ഫിഫ പ്രതിനിധി അധികൃതരെ അഭിനന്ദിക്കുകയും ചെയ്തു.

ഫിഫ നിര്‍ദേശിച്ച പണികള്‍ എല്ലാം കലൂര്‍ സ്‌റ്റേഡിയത്തിലും പരിശീലന മൈതാനങ്ങളിലും പൂര്‍ത്തിയായി.ഹൈക്കോടതി നിര്‍ദേശപ്രകാരം ഇന്ന് അര്‍ധരാത്രിയോടെ സ്‌റ്റേഡിയത്തിനുള്ളിലെ കടകള്‍ മുഴുവന്‍ ഒഴിപ്പിക്കും.ആദ്യ മത്സരത്തിനിറങ്ങേണ്ട ബ്രസീല്‍ ടീം മറ്റന്നാള്‍ കൊച്ചിയില്‍ എത്തും.ബാക്കി മൂന്ന് ടീമുകള്‍ അടിത്ത മാസം മൂന്നിനാകും എത്തുക.

INDIANEWS24.COM Kochi

Leave a Reply