ലണ്ടന്‍: യൂറോപ്യന്‍ സ്പെയ്സ് ഏജന്‍സിയുടെ ജിഒസിഇ ഉപഗ്രഹം ചതിച്ചില്ല. ഞായറാഴ്ച രാത്രി ഉപഗ്രഹം ഭൂമിയില്‍ പതിച്ചു. എവിടെനിന്നും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്തരീക്ഷത്തില്‍ വെച്ചുതന്നെ ഉപഗ്രഹം മുക്കാല്‍ഭാഗവും കത്തിത്തീര്ന്നതായാണ് ശാസ്ത്രജ്ഞന്മാര് പറയുന്നത്. ശേഷിച്ച ഭാഗങ്ങള്‍ സമുദ്രത്തില്‍ പതിച്ചിരിക്കമെന്നാണ് നിഗമനം.
സൈബീരിയ, പശ്ചിമ പസഫിക് സമുദ്രം, കിഴക്കന്‍ ഇന്ത്യന്‍ സമുദ്രം, അന്റാര്‍ട്ടിക്ക ഇവയുടെ മുകളിലായാണ് ഉപഗ്രഹഭാഗങ്ങള്‍ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. അന്റാര്‍ട്ടിക്കക്ക് മുകളില്‍ വെച്ചാണ് ജിഒസിഇയുടെ അവസാനദൃശ്യം ലഭ്യമായത്.
1000 കിലോയിലേറെ ഭാരമുള്ള ഈ ഉപഗ്രഹം 2009ലാണ് ഇഎസ്എ വിക്ഷേപിച്ചത്. ഇന്ധനം തീര്‍ന്ന ഉപഗ്രഹത്തിനു മേലുള്ള നിയന്ത്രണം നഷ്ടമായെന്നും ജിഒസിഇ ഭ്രമണപഥത്തില്‍നിന്ന് മാറി ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ മാസം ഈഎസ്എ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഉപഗ്രഹം വീഴുക എവിടെയെന്ന് പ്രവചിക്കാന്‍ ശാസ്ത്രലോകത്തിന് കഴിയാതിരുന്നത് വന്‍ ആശങ്ക സൃഷ്ടിച്ചിരുന്നു.