റിയാദ്: വാഹനമോടിക്കാന്‍ വനിതകള്‍ക്ക് സൗദിയില്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് വിദേശ വനിതകള്‍ക്കും ഇതിനുള്ള അവസരമൊരുങ്ങി. വിദേശ ലൈസന്‍സുള്ള വിദേശ വനിതകള്‍ക്ക് ഒരു വര്‍ഷം വരെ ആ ലൈസന്‍സ് ഉപയോഗിച്ച് ഇവിടെ കാറും ബൈക്കും ഓടിക്കാനാകുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
അടുത്ത ജൂണില്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈപ്പറ്റാനുള്ള തയ്യാറെടുപ്പിലാണ് സൗദി വനിതകള്‍. ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ട്രാഫിക് വിഭാഗം നല്കിയ മറുപടി കഴിഞ്ഞ ദിവസം സൗദി പ്രസ് ഏജന്‍സി പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം മറ്റു ജിസിസി രാജ്യങ്ങളുടെ ലൈസന്‍സ് ഉള്ള സൗദി വനിതകള്‍ക്ക് നേരിട്ട് സൗദി ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കും. കൂടാതെ ഇന്റര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ടെസ്റ്റ് ഇല്ലാതെ തന്നെ സൗദി ലൈസന്‍സ് അനുവദിക്കുമെന്നും ഇതില്‍ വ്യക്തമാക്കുന്നുണ്ട്.
കാറുകള്‍ക്ക് പുറമേ സ്ത്രീകള്‍ക്ക് ട്രക്ക്, മോട്ടോര്‍ ബൈക്ക് തുടങ്ങിയവയും ഓടിക്കാന്‍ അനുമതിയുണ്ടാകും. സാധാരണ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാനുള്ള ചുരുങ്ങിയ പ്രായം പതിനെട്ടു വയസാണ്. എന്നാല്‍ പൊതുഗതാഗത മേഖലയില്‍ ലൈസന്‍സ് ലഭിക്കാന്‍ ഇരുപത് വയസ് പൂര്‍ത്തിയാകണം. 17 വയസ്സുള്ളവര്‍ക്ക് ഒരു വര്‍ഷത്തെ കാലാവധിയുള്ള താല്‍ക്കാലിക ലൈസന്‍സ് അനുവദിക്കും.
അധികം താമസിയാതെ സൗദിയില്‍ വനിതാ ട്രാഫിക് പോലീസും നിലവില്‍ വരുമെന്നാണ് അറിയുന്നത്. കൂടാതെ ഗതാഗത നിയമം ലംഘിക്കുന്ന വനിതകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
INDIANEWS24.COM Gulf Desk