728-pixel-x-90-2-learn
728-pixel-x-90
<< >>

ലൈസന്‍സില്ല: കുവൈറ്റില്‍ നിന്നും 78 വിദേശികളെ നാടുകടത്തും

കുവൈറ്റ് സിറ്റി: ഡ്രൈവിംഗ് ലൈസന്‍സില്ലാതെ കുവൈറ്റില്‍ വാഹനം ഓടിച്ചതിന് പിടിയിലായ വിദേശികളെ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.ഏപ്രില്‍ 23 മുതല്‍ പ്രാബല്യത്തിലെത്തിയ പുതിയ ഉത്തരവ് പ്രകാരം മെയ് 17 വരെ പിടിയിലായെ 78 പേരെയാണ് നാട് കടത്തുന്നതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അസി.അണ്ടര്‍ സെക്രട്ടറി അറിയിച്ചു.ഗുരുതരമായ നിയമ ലംഘനം നടത്തുന്നവരെ നാട് കടത്തുമെന്ന മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് കഴിഞ്ഞ മാസം 23ന് മുതാണ് നിലവില്‍ വന്നത്.

ദിവസേന നടത്തിയ പരിശോധനയിലൂടെയാണ് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ഇത്രയും പേരെ പിടികൂടിയത്.പിടിക്കപ്പെട്ടവരില്‍ ലൈസന്‍സ് കാലാവധി അവസനാച്ചവരേയും കയ്യില്‍ കരുതാത്തവരെയും നാടു കടത്തല്‍ നടപടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.പകരം പിഴ ഈടാക്കും.

വിസിറ്റ് വിസയില്‍ എത്തുന്ന ഇന്റര്‍ നാഷനല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉടമകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി വാഹനം ഓടിക്കാം എന്നും അറിയിച്ചിട്ടുണ്ട്.കര്‍ശന പരിശോധനയുടെ ഭാഗമായി മതിയായ രേഖകള്‍ ഇല്ലാതെ തരപ്പെടുത്തിയ പതിനൊന്നായിരം വിദശികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നേരത്തെ റദ്ദ് ചെയ്തിരുന്നു.വിദേശികള്‍ക്ക് മുമ്പ് പത്ത് വര്‍ഷത്തേക്ക് നല്‍കി വന്നിരുന്ന ലൈസനസ് ഇപ്പോള്‍ ഇക്കാമയുടെ കാലാവധി അനുസരിച്ചാണ് നല്‍കുന്നത്.

INDIANEWS24.COM Gulf Desk

Leave a Reply