728-pixel-x-90-2-learn
728-pixel-x-90
<< >>

ലൈവ് കാരിക്കേച്ചര്‍ ഷോ ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഊര്‍ജ്ജിതപ്പെടുത്താനായി പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനും കാര്‍ട്ടൂണിസ്റ്റുകളുടെ കൂട്ടായ്മയായ കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയും തിരുവനന്തപുരത്തെ മുന്‍നിര ലൈഫ്‌സ്‌റ്റൈല്‍ സ്റ്റോറായ സ്‌റ്റൈല്‍ പ്ലസുമായി സഹകരിച്ചുകൊണ്ട് ആര്‍ട്ട് ഇന്‍ നീഡ് ഈസ് ആര്‍ട്ട് ഇന്‍ഡീഡ് ( ART IN NEED is art indeed ) എന്ന ലൈവ് കാരിക്കേച്ചര്‍ ഷോ സംഘടിപ്പിക്കുന്നു.ദേവസ്വം ബോര്‍ഡ് ജംഗ്ഷനു സമീപമുള്ള സ്‌റ്റൈല്‍ പ്ലസ് സ്റ്റോറിലാണ് സെപ്തംബര്‍ 8 ഞായറാഴ്ച 12 മണി മുതല്‍ 8.മണി വരെ കാരിക്കേച്ചര്‍ രചന നടക്കുന്നത്.ഈ പരിപാടിയില്‍ നിന്നും ലഭിക്കുന്ന പൂര്‍ണ്ണ വരുമാനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കുമെന്ന് പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്റെ ചീഫ് കോര്ഡിനേറ്റര്‍ സനു സത്യന്‍ അറിയിച്ചു.
പ്രശസ്ത കാര്‍ട്ടൂണിസ്റ്റും കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായ ഇബ്രാഹിം ബാദുഷ,പ്രശസ്ത ചിത്രകാരന്‍ ഹസ്സന്‍ കോട്ടെപ്പറമ്പില്‍,പ്രിന്‍സ് കാര്ട്ടൂണിസ്റ്റ് എന്നിവരാണ് നിമിഷ വേഗത്തില്‍ സ്പീഡ് കാരിക്കേച്ചര്‍ വരച്ചു നല്‍കുന്നത്.കേരളത്തിലുടനീളം സംഘടിപ്പിച്ച ഈ പരിപാടി മനുഷ്യത്വത്തിന്റെയും സഹാനുഭൂതിയുടെയും കൂടി തലസ്ഥാനമായി മാറി കേരളത്തിനു മാതൃകയായ തിരുവനന്തപുരം നഗരത്തിലെ ആബാലവൃദ്ധം ജനങ്ങള്‍ക്കും അതിനു നേതൃത്വം നല്‍കിയ ആദരണീയനായ മേയര്‍ വി കെ പ്രശാന്തിനും സമര്‍പ്പിക്കുന്നതായി ഇബ്രാഹിം ബാദുഷ പറഞ്ഞു
മാനവ സാഹോദര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാതൃകാപരവും ഉദാത്തവുമായ ഇത്തരമൊരു പരിപാടിക്ക് വേദിയൊരുക്കാനും സഹായ സഹകരണങ്ങള്‍ നല്‍കുവാനും കഴിയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നു സ്‌റ്റൈല്‍ പ്ലസ് മാനേജ്‌മെന്റ് അറിയിച്ചു..സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ള സുമനസുകള്‍ ഈ യജ്ഞം വന്‍ വിജയമാക്കാന്‍ ഒഴുകിയെത്തും എന്ന് സംഘാടകര്‍ പ്രത്യാശിക്കുന്നു.
കേരളത്തിനു കൈത്താങ്ങാകുന്ന രീതിയിലുള്ള തങ്ങളുടെ കാരിക്കേച്ചര്‍ വരയ്ക്കാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും സംഘാടകര്‍ സ്വാഗതമോതുകയാണ്..മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ ആവശ്യമില്ല എന്നും സംഘാടകര്‍ അറിയിച്ചു.ഈ പരിപാടിയില്‍ ഭാഗാഭാക്കാകാനും കാരിക്കേച്ചര്‍ വര്യ്ക്കുവാനും കലാ സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ ബിസിനിസ് സാമൂഹിക രംഗത്ത് നിന്നും നിരവധി പ്രമുഖര്‍ എത്തിച്ചേരും.
കൂടുതല്‍ വിവരങ്ങള്‍ക്ക്’ 81370 33177 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply