728-pixel-x-90-2-learn
728-pixel-x-90
<< >>

ലൈലയും ലാലും അമലയും !

ലൈല ഓ ലൈല യുടെ അലകള്‍ ഒടുങ്ങുന്നില്ല. എണ്‍പതുകളില്‍ ഖുര്‍ബാനിയിലൂടെ സീനത്ത് അമന്‍ ഇന്ത്യയൊട്ടാകെ ത്രസിപ്പിച്ച വിശ്രുത ഗാനത്തിന്റെ ചുവട്പിടിച്ചാണ് ജോഷിയുടെ മോഹന്‍ലാല്‍ ചിത്രത്തിന്റെയും ടേക്ക് ഓഫ്. പക്ഷെ ഒറിജിനല്‍ ലൈല ഓ ലൈല യുടെ ആവേശം പ്രേക്ഷകര്‍ക്കു പകരാന്‍ ജോഷിക്ക് കഴിഞ്ഞില്ല. ബോളിവുഡിലെ ഹിറ്റ് തിരക്കഥാകൃത്ത് സുരേഷ് നായരുടെ ദുര്‍ബലമായ തിരക്കഥയാണു ചിത്രത്തിനു തിരിച്ചടിയാകുന്നത്.പക്ഷേ ഡോണ്‍ സീരീസ് ചിത്രങ്ങളുടെ ആഖ്യാന ചടുലതയും മലയാളം കണ്ട മികച്ച ആക്ഷന്‍ രംഗങ്ങളും ലൈല ഓ ലൈല യെ ആകര്‍ഷകമാക്കുന്നു.

മോഹന്‍ലാല്‍ – അമലപോള്‍ രസതന്ത്രം ചിത്രത്തിനു പകരുന്ന ഊര്‍ജ്ജസ്വലത ചെറുതല്ല.ജയമോഹന്‍ എന്ന സീക്രട്ട് ഏജന്റായി മോഹന്‍ലാല്‍ തകര്‍ത്തുവാരുമ്പോള്‍ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളും കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളുമായി അമലപോളും സ്‌കോര്‍ ചെയ്യുന്നുണ്ട്.

ബോംബ് നിര്‍വീര്യമാക്കുന്നതുള്‍പ്പെടെയുള്ള ചില കണ്ടുമടുത്ത ക്ലീഷേ സ്വീകന്‍സുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മലയാളത്തില്‍ ഇന്നും ആക്ഷന്‍ രംഗങ്ങളില്‍ തന്നെ വെല്ലാന്‍ ആരുമില്ല എന്നു ജോഷി അടിവരയിടുന്നു.ഒരിക്കലും മിസ് ചെയ്യേണ്ട ചിത്രമല്ല ലൈല ഓ ലൈല. എണ്ണം പറഞ്ഞ ആക്ഷന്‍ സീനുകളും മോഹന്‍ലാല്‍ എന്ന ആക്ഷന്‍ ഹീറോയെയും ഇഷ്ടപ്പെടുന്നവര്‍ക്ക് ലൈല ഓ ലൈല ഒരു MUST WATCH തന്നെയാണ്.തിരക്കഥയിലെയും പാത്രവല്‍ക്കരണത്തിലെയും അപാകതകളും ചില ക്ലീഷേ സ്വീക്കന്‍സുകളും ഒഴിവാക്കിയിരുന്നെങ്കില്‍ മലയാളം കണ്ട ഏറ്റവും മികച്ച മെഗാഹിറ്റ് ചിത്രമായി ലൈല ഓ ലൈല മാറുമായിരുന്നു.

INDIANEWS24.COM Movies

Leave a Reply