728-pixel-x-90-2-learn
728-pixel-x-90
<< >>

ലൈബീരിയയില്‍ നിന്നും ഇന്ത്യയില്‍ എത്തിയ ആള്‍ക്ക് എബോള

ന്യൂഡല്‍ഹി: ലൈബീരിയയില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യന്‍ വംശജന് എബോള സ്ഥിരീകരിച്ചു.ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇയാള്‍ക്ക് രോഗം പിടിപെട്ടതായി തെളിഞ്ഞത്.

എബോള ആഗോള ഭീതിയായി പടര്‍ന്നപ്പോള്‍ തന്നെ ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ ഇതിനായുള്ള പരിശോധനകള്‍ ശക്തമാക്കിയിരുന്നു.26 കാരനായ രോഗി നവംബര്‍ പത്തിനാണ് ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയത്.ഇയാളുടെ ബീജ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കാനായത്.ലൈബീരിയയില്‍ ഇയാള്‍ ചികിത്സയ്ക്കു വിധേയനായിരുന്നതിനാല്‍ സാഹചര്യം നിയന്ത്രിക്കാവുന്ന സ്ഥിതിയിലാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചികിത്സയ്ക്കു ശേഷവും ശാരീരിക ദ്രവങ്ങളില്‍ നിശ്ചിത ദിവസം വരെ എബോള രോഗാണു നിലനില്‍ക്കാന്‍ സാധ്യതയുണ്ട്.കൂടാതെ ബീജ സാമ്പിളില്‍ രോഗാണു കണ്ടെത്തിയതിനാല്‍ ലൈംഗിക ബന്ധത്തിലൂടെ രോഗം പടരാന്‍ സാധ്യതയുള്ളതിനാല്‍ രോഗിയെ 90 ദിവസത്തെ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.മൂന്ന് തവണ നടത്തിയ രക്തപരിശോധനയില്‍ എബോള വിമുക്തമാണെന്ന് തെളിഞ്ഞിട്ടുണ്ട്.ഇതിനാല്‍ തന്നെ ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പൂര്‍ണ്ണമായും രോഗമുക്തനാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം പറഞ്ഞു.

INDIANEWS24 NEWDELHI

Leave a Reply