ടൊറന്റോ: ലൈംഗിക കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ വിദേശയാത്ര നടത്തുന്നതിനു മുമ്പ് മുന്‍കൂര്‍ അനുമതി നേടണമെന്ന നിയമം കാനഡയില്‍ നടപ്പിലാക്കും. പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പെര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ രാജ്യം വിടുന്നതിനു മുമ്പ് അധികൃതരെ അറിയിക്കണം. ഇയാളുടെ പശ്ചാത്തലം കാനഡ സര്‍ക്കാര്‍ ബന്ധപ്പെട്ട രാജ്യത്തിന് കൈമാറും. കാനഡയിലെ മാത്രമല്ല മറ്റു രാജ്യങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ മുന്നില്‍ കണ്ടാണ് പുതിയ നിയമമെന്ന് ഹാര്‍പെര്‍ പറഞ്ഞു.
www.indianews24.com