jio 800x100
jio 800x100
728-pixel-x-90
<< >>

ലെഫ്റ്റനന്റ് ജനറൽ എസ് എസ് കുമാർ അന്തരിച്ചു

ന്യൂഡൽഹി:കരസേനയിൽ ഉന്നത തലങ്ങളിൽ എത്തിയ മലയാളി ലെഫ്റ്റനന്റ് ജനറൽ എസ് എസ് കുമാർ (റിട്ടയേഡ്) വിട വാങ്ങി.ഗുരുഗ്രാമി ലെ പരസ്‌  ഹോസ്പിറ്റലിലായിരുന്നു അന്ത്യം.71 വയസായിരുന്നുചങ്ങനാശ്ശേരി വാഴപ്പള്ളി  കുടുംബാഗമാണ്.പ്രീതി കുമാർ ഭാര്യയും      ശിവകുമാർ, ആദിത്യ കുമാർ എന്നിവർ  മക്കളുമാണ്.

ക്വാർട്ടർ മാസ്റ്റർ ജനറൽ (QMG ) പദവിയിലെത്തിയ അപൂർവ്വം കേരളീയരിൽപ്പെട്ട ലെഫ്റ്റനന്റ് ജനറൽ എസ് എസ് കുമാർ ഒരു ആർമി കുടുംബത്തിലാണ് ജനിച്ചത്.പരേതനായ പിതാവ് പി പി ശ്രീധരൻ പിള്ള ആർമിയിൽ മേജറായിരുന്നു. സഹോദരൻ വിജയകുമാർ ആർമിയിൽ ബ്രിഗേഡിയറായിരുന്നു.സഹോദരി ചന്ദ്രികയുടെ ഭർത്താവും ആർമിയിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്നു.

കേരളത്തെ അഗാധമായി സ്നേഹിച്ച എസ് എസ് കുമാർ കഴിഞ്ഞ രണ്ട് വർഷമായി തൃപ്പുണിത്തുറ പേട്ട വെസ്റ്റ്ഫോർട്ട്‌ ഗാർഡൻസിലായിരുന്നു താമസം.വിശ്രമ ജീവിതം കേരളത്തിലാകണം എന്ന  ആഗ്രഹ പ്രകാരമാണ് എസ് എസ് കുമാർ ഭാര്യ പ്രീതിയുമൊത്ത്  കേരളത്തിൽ എത്തിയത്.ഇക്കഴിഞ്ഞ ഒക്ടോബർ അവസാനമാണ് ഇരുവരും ദീപാവലി  ആഘോഷിക്കാനും ഡൽഹിയിലുള്ള ഇളയ മകനെയും കുടുംബത്തിനെയും സന്ദർശിക്കുവാനുമാണ് ഡൽഹിക്ക്‌  സമീപമുള്ള ഗുരു ഗ്രാമിലെത്തിയത്.ഇക്കഴിഞ്ഞ    ഒക്ടോബർ 28നായിരുന്നു ലെഫ്റ്റനന്റ് ജനറൽ എസ് എസ് കുമാർ എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിച്ചത്.

ഏതാനും ദിവസങ്ങൾക്ക്‌ മുൻപാണ് പെട്ടെന്നുണ്ടായ      അസുഖത്തെത്തുടർന്ന്‌  എസ് എസ് കുമാർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതും രോഗം മൂർച്ഛിച്ചു മരണം സംഭവിച്ചതും.വിപുലമായ ഒരു സുഹൃദ് വലയത്തിനുടമയായ എസ് എസ് കുമാറിന്റെ മൃതദേഹം കരസേനയുടെ സമ്പൂർണ ബഹുമതികളോടെയാണ് ഡൽഹിയിൽ സംസ്കരിച്ചത്.

IMG-20211125-WA0000ജീവിതത്തിന്റെ നാനാതുറയിൽ നിന്നുള്ള പ്രമുഖരും സ്കൂൾ തലം മുതലുള്ള സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിക്കാൻ ഗുരുഗ്രാമിലെ ആംബിയൻസ് ഫ്ലാറ്റ് സമൂച്ചയത്തിലെ സ്വവസതിയിൽ എത്തിയിരുന്നു. ബാംഗ്ലാദേശ് യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള ലെഫ്റ്റനന്റ് ജനറൽ എസ് എസ് കുമാർ ഇന്ത്യൻ സമാധാന സേനയിലും പ്രവർത്തിക്കുകയുണ്ടായി.കൂടാതെ അസമിലും കാശ്മീരിലും സിയാച്ചിൻ മഞ്ഞുമലകളിലും നടന്ന സാഹസികമായ പല സൈനിക നടപടികളിലും നേരിട്ട് പങ്കെടുത്തിട്ടുണ്ട്. നാഗാലാന്റിലും ജലന്തറിലും ജിഒസിയായിരുന്ന ലെഫ്റ്റനന്റ് ജനറൽ എസ് എസ് കുമാർ നാഗാലാന്റിൽ ആസാം റൈഫിൾസ് ഐ ജിയായും പ്രവർത്തിച്ചു.1976 മുതൽ 1979 വരെ ഇന്ത്യൻ രാഷ്ട്രപതിയുടെ എ ഡി സി യായും പ്രവർത്തിച്ചിട്ടുണ്ട്.ദേശീയ ഡിഫൻസ് അക്കാദമിയിലും ദേശീയ മിലിട്ടറിയിലും പഠനം പൂർത്തിയാക്കിയ എസ് എസ് കുമാർ 1971ലാണ് ബ്രിഗേഡ് ഓഫ് ദി ഗാർഡ്‌സിൽ നിയമിതനായത്.

IMG-20211123-WA0003 കാശ്മീരിൽ ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ എന്ന നിലയിൽ നൽകിയ വീശിഷ്ട സേവനത്തിനു സേനാ മെഡലും ആസാം റൈഫിൾസ് ഐ ജി എന്ന നിലയിലുള്ള വിശ്രുത സേവനത്തിന് വീശിഷ്ട സേവാ മെഡലും ലെഫ്റ്റനന്റ് ജനറൽ എസ് എസ് കുമാറിനു ലഭിച്ചു.ഇക്വസ്ട്രിയൻ ഫെഡറേഷൻ ഓഫ് ഇന്ത്യ, പോളോ അസോസിയേഷൻ  ഓഫ് ഇന്ത്യ എന്നിവയുടെ മുൻ പ്രസിഡന്റ്  കൂടിയാണ് കേരളത്തിന്റെ അഭിമാനമായിരുന്ന ലെഫ്റ്റനന്റ് ജനറൽ എസ് എസ് കുമാർ.

INDIANEWS24 DELHI DESK

Leave a Reply