728-pixel-x-90-2-learn
728-pixel-x-90
<< >>

ലെനോവോയുടെ പോക്കറ്റില്‍ ഇടാവുന്ന പ്രൊജക്ടര്‍

ബാഴ്‌സലോണ:പോക്കറ്റില്‍ ഇടാന്‍ പാകത്തിനുള്ള പ്രൊജക്ടറുമായി ലെനോവോ.സ്‌പെയിനില്‍ നടക്കുന്ന ലോക മൊബൈല്‍ കോണ്‍ഗ്രസ് 2015ലാണ് പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ലെനോവോ ഏറ്റവും ചെറിയ പ്രൊജക്ടര്‍ അവതരിപ്പിച്ചത്.

ആന്‍ഡ്രോയിഡ് ഫോണുമായി ബന്ധിപ്പിക്കാവുന്ന ഈ പ്രോജക്ടര്‍ ഉപയോഗിച്ച് 110 ഇഞ്ച് വരെ വലിപ്പത്തിലുള്ള പ്രതലത്തില്‍ വീഡിയോയും ചിത്രങ്ങളും കാണാനാകും.4×4 ഇഞ്ച് മാത്രമാണ് ഇതിന്റെ വലിപ്പം.854×480 പിക്ചര്‍ റസലൂഷനുള്ള പോക്കറ്റ് പ്രൊജക്ടറിന്റെ ലെന്‍സ് 90 ഡിഗ്രി വരെ ചരിക്കാവുന്നതാണ്. റസലൂഷന്‍ കുറവായത് കൊണ്ട് ചിത്രങ്ങളും വീഡിയോകളും അത്ര ഷാര്‍പ് ആയിരിക്കില്ല. 4:3 മുതല്‍ 16:9 വരെയുള്ള പോപ്പുലര്‍ ആസ്‌പെക്റ്റ് റേഷ്യോയില്‍ വീഡിയോകള്‍ കാണാം.

INDIANEWS24.COM TECHNOLOGY

Leave a Reply