728-pixel-x-90-2-learn
728-pixel-x-90
<< >>

ലൂസിഫറിന്റെ ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം

മോഹൻലാലിനെ നായകനാക്കി പ്രിഥ്വി രാജ്‌സംവിധാനം ചെയ്യുന്ന ലൂസിഫർ സിനിമയുടെ നായികാ കഥാപാത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പല ഊഹാപോഹങ്ങളും വന്നുകൊണ്ടിരിക്കുകയാണ്.  ലൂസിഫർ (LUCIFER) ടൈറ്റിൽ ഫോണ്ട് വെളിപ്പെടുത്തുന്ന ട്രെയിലറിൽ ലൂസിഫറിന്  ശേഷം റിവേഴ്‌സ് മോഡിലാണ് പിന്നീട് ഫോണ്ട് തെളിയുന്നത്. ഇത്  വായിച്ചാൽ കിട്ടുന്ന വാക്ക് റെഫികൾ ( REFICUL) എന്നാണ്. പൈശാചിക ശക്തികളുടെ റാണിയെന്നാണ് റെഫികൾ എന്നതിന്റെ അർത്ഥമന്വേഷിച്ചപ്പോൾ കണ്ടെത്താനാവുന്നത്.

നരകാധിപനായ ലൂസിഫറിനെ പോലെ പൈശാചിക ശക്തികളുടെ റാണിയെന്ന സൂചന നല്‍കുന്ന റെഫികൾ എന്ന വാക്കും ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്നു. നെഗറ്റീവ് സ്വഭാവമുള്ള ശക്തയായ ഒരു സ്ത്രീ കഥാപാത്രം കൂടി ഉണ്ടാകും എന്നതിന്റെ സൂചന ഇവയൊക്കെ നൽകുന്നു. ഒരു ചിത്രം സംവിധാനം ചെയ്യുകയാണെങ്കിൽ അതിൽ മോഹൻലാലും മഞ്ജു വാര്യരും നായകനും നായികയും ആയി വരണമെന്നതാണ്തന്റെ ആഗ്രഹമെന്ന്  പ്രിഥ്വിരാജ് ഒരിക്കൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ആന്റണി പെരുമ്പാവൂര്‍ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് മുരളി ഗോപിയാണ്.ആനന്ദ് രാജേന്ദ്രനാണ് ലൂസിഫെറിന്റെ ടൈറ്റില്‍ ഫോണ്ട് തയ്യാറാക്കിയിരിക്കുന്നത്.ലൂസിഫറിന്‍റെ ഒഫീഷ്യല്‍ ടൈറ്റില്‍ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗം തീര്‍ത്തുകൊണ്ടിരിക്കുകയാണ്.മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഒഫീഷ്യല്‍ ടൈറ്റില്‍ ടീസര്‍ റിലീസ് ചെയ്തത്.

ജിതേഷ് ദാമോദര്‍ ഇന്ത്യാ ന്യൂസ്‌ 24 

Leave a Reply