728-pixel-x-90-2-learn
728-pixel-x-90
<< >>

ലൂസിഫര്‍ 2 – എമ്പുരാന്‍ അഥവാ അബ്രാം ഖുറേഷി എത്തുന്നു

മലയാള സിനിമയുടെ കളക്ഷന്‍ ചരിത്രം മാറ്റി മറിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗം എത്തുന്നു.എമ്പുരാന്‍ എന്ന ടൈറ്റിലില്‍ എത്തുന്ന ലൂസിഫര്‍ 2 വിന്റെ പ്രഖ്യാപനം മോഹന്‍ലാലിനും പൃഥിരാജിനും  മുരളി ഗോപിയ്ക്കും ഒപ്പം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ നിര്‍വ്വഹിച്ചു. അബ്രാം ഖുറേഷിയുടെ ചരിത്രവും സ്റ്റീഫന്‍ നെടുമ്പള്ളിയുടെ പൂര്‍വ്വ ചരിത്രവും അനാവരണം ചെയ്യുന്ന എമ്പുരാന്‍ ലൂസിഫറിന്റെ ഇരുന്നൂറു കോടി എന്ന സര്‍വ്വകാല കളക്ഷന്‍ മറികടക്കുമോ എന്നാണ് സിനിമാ ലോകവും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.സ്റ്റീഫൻ നെടുമ്പള്ളിയേയും , അബ്രാം ഖുറേഷിയേയും കുറിച്ച് പ്രേക്ഷകർക്കുള്ള സംശയങ്ങൾക്ക് ഉത്തരം നൽകുന്ന ചിത്രവുമാകും എമ്പുരാൻ എന്ന് ചിത്രത്തിന്റെ ശില്‍പ്പികള്‍ പറഞ്ഞു.എമ്പുരാന്‍ എന്ന പദത്തിന്റെ അര്‍ഥം രാജാവിനു മുകളില്‍ എന്നാല്‍ ദൈവത്തിനു താഴെ എന്നാണെന്നും ചിത്രത്തിന്റെ സംവിധായകന്‍ പൃഥിരാജ് പറഞ്ഞു.

മോഹന്‍ലാലിന്റെ ഇട്ടിമാണി എന്ന ചിത്രത്തിനു ശേഷം ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ എത്തുന്ന എമ്പുരാന്‍റെ  ചിത്രീകരണം 2020 പകുതിയോടെയാകും ആരംഭിക്കുക.അതിനു മുമ്പായി  മോഹന്‍ലാല്‍ ഇദംപ്രഥമമായി സംവിധായകനാകുന്ന ബിഗ്‌ ബജറ്റ് ത്രീ ഡി ചിത്രമായ റോസിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കും എന്നറിയുന്നു.

INDIANEWS24 MOVIE DESK

Leave a Reply