ലൂസിഫര്‍ കടന്ന നൂറു കോടിയുടെ മാന്ത്രിക വര സ്ഥിരീകരിച്ച് ആശീര്‍വാദും മോഹന്‍ലാലും പൃഥിരാജും
“ഞങ്ങളുടെ “ലൂസിഫർ” എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷൻ എന്ന മാന്ത്രിക വര ലോക ബോക്സോഫിസിൽ കടന്നു !
ടീം L “



പലപ്പോഴും അന്‍പതു കോടി നേടി, നൂറു കോടി കടന്നു എന്നൊക്കെയുള്ള വീര വാദങ്ങള്‍ ഉണ്ടയില്ലാ വെടികളായി ഉത്തരവാദിത്തപ്പെട്ടവരുടെ സ്ഥിരീകരണമില്ലാത്ത വെറും പബ്ലിസിറ്റി സ്റ്റണ്ടുകളായി മാറുന്നത് മലയാള സിനിമയിലെ സമീപകാല കാഴ്ചയാണ്.അതിനു അപവാദമാകുകയാണ് മോഹന്‍ലാലിന്റെ ലൂസിഫര്‍ എന്ന ചിത്രം.
തന്റെ തന്നെ ദൃശ്യം,ഒപ്പം,മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍,ഒടിയന് പിന്നെ അതിഥി താരമായി എത്തി പ്രകമ്പനം സൃഷ്ടിച്ച കായംകുളം കൊച്ചുണ്ണി എന്നീ വന്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളെ കേവലം 8 ദിനങ്ങള്‍ കൊണ്ട് മറി കടന്നു പുലിമുരുകനെ കടത്തിവെട്ടാന്‍ ഒരുങ്ങുന്ന ലൂസിഫര്‍ എന്ന പൃഥിരാജിന്റെ കന്നി ചിത്രം നൂറു കോടി എന്ന മാന്ത്രിക വര കടന്നു എന്ന് ഉത്തരവാദിത്തത്തോടെ നിര്‍മ്മാതാക്കളായ ആശീര്‍വാദ് ഫിലിംസും മോഹന്‍ലാലും സംവിധയകന് പൃഥിരാജും തങ്ങളുടെ ഫേസ്ബുക്കിലൂടെ ഉറക്കെ പ്രഖ്യാപിക്കുമ്പോള്‍ മലയാളം സിനിമ പുതു ചരിത്രം രചിക്കുകയാണ്.
മോഹന്‍ലാല്‍ ബോക്സ്ഓഫീസില്‍ തീര്‍ക്കുന്നത് മലയാള സിനിമയുടെ വാണിജ്യ സാധ്യതകളുടെ നവോത്ഥാനാമാണ്.ദൃശ്യം എന്ന ചിത്രത്തിലൂടെ ആദ്യമായി മലയാള സിനിമയുടെ കളക്ഷന്‍ മുപ്പതു കോടി,നാല്‍പ്പതു കോടി,അമ്പതു കോടി,അറുപതു കോടി എന്നീ ലാന്‍ഡ് മാര്‍ക്കുകള്‍ കടത്തിവിട്ട ലാല്‍ മാജിക് തൊട്ടുപിന്നാലെ എത്തിയ ഒപ്പം,മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രത്തിലൂടെ അതാവര്‍ത്തിക്കുന്ന അത്ഭുത കാഴ്ചയും നമ്മള് കണ്ടു.പിന്നീട് പ്രേമം,എന്ന് നിന്റെ മൊയ്തീന്,ടൂ കണ്ട്രീസ് എന്നീ ചിത്രങ്ങളും അന്‍പതു കോടി ക്ലബ്ബില്‍ ലാലിന് കൂട്ടുകാരായി.തുടര്‍ന്നായിരുന്നു യഥാര്‍ഥ ലാല്‍ വിസ്മയമായി പുലി മുരുകന് എന്ന ചിത്രം എത്തുന്നത്.ചരിത്രത്തിലാദ്യമായി മലയാള സിനിമ ഹിന്ദി,തമിഴ്,തെലുങ്ക് ചിത്രങ്ങളെപ്പോലെ നൂറും നൂറ്റമ്പതും കോടി കടന്നു കുതിക്കുന്നതാണ് നാം കണ്ടത്.എസ്ര തുടങ്ങിയ ചിത്രങ്ങള്‍ക്കും അമ്പതു കൊടിയിലെത്താന്‍ അത് പ്രചോദനമായി.ഇതിനിടെ ലാല്‍ അഭിനയിച്ച ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രവും നൂറ്റമ്പത് കോടിക്ക് മേല്‍ നേടിയിരുന്നു.പക്ഷെ പിന്നീട് അന്‍പതു കോടി കടക്കാന്‍ വന്‍ ചിത്രങ്ങള്‍ പോലും കിതച്ചു തുടങ്ങിയപ്പോഴാണ് ലാല്‍ നിവിന്‍ പോളിയുമോത്ത് നൂറു കോടിയുടെ മറ്റൊരു മാജിക് കൂടി തീര്‍ത്തത്.തുടര്‍ന്ന് വന്ന ഒടിയന് എന്ന ലാല്‍ ചിത്രം തീര്‍ത്തത് ആദ്യ ദിനങ്ങളിലെ ഇനിയും തകര്‍ക്കപ്പെടാത്ത റിക്കോര്‍ഡ് കൂടിയാണ്. ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും ഒടിയന് ഏകദേശം 90 കോടിക്ക് മേല്‍ ആഗോള കളക്ഷന്‍ നേടിയിരുന്നു.ഇപ്പോഴത്തെ മില്ല്യന്‍ ഡോളര്‍ ചോദ്യം ലൂസിഫര്‍ എപ്പോള്‍ പുലി മുരുകനെ മറികടക്കും എന്നതാണ്.
INDIANEWS24 MOVIE DESK
