തിരുവനന്തപുരം:പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറിന്റെ പൂജ നടന്നു. പൃഥ്വിരാജിന്റെ പ്രഥമ സംവിധാന സംരംഭമാണ് ഏറെ പ്രതീക്ഷയുണര്ത്തിയിരിക്കുന്ന ലൂസിഫര്‍.തിരക്കഥ രചിച്ചിരിക്കുന്നത് മുരളി ഗോപിയാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം സുജിത് വാസുദേവ് നിര്‍വ്വഹിക്കുന്നു.
പൂജാ വേളയില്‍ പൃഥ്വിരാജ്,മുരളി ഗോപി ആന്റണി പെരുമ്പാവൂര്‍, മല്ലിക സുകുമാരന്‍, സുപ്രിയ പൃഥ്വിരാജ് എന്നിവര്‍ പങ്കെടുത്തു.ജൂലായ് 18 ന് തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിക്കും.വിവേക് ഒബ്റോയ് വില്ലന്‍ കഥാപാത്രമായി എത്തുന്നു.ആദ്യമായാണ് വിവേക് മലയാളത്തില്‍ എത്തുന്നത്. കമ്പനി എന്ന ചിത്രത്തിലാണ് മോഹന്‍ലാലും വിവേകും നേരത്തേ ഒന്നിച്ചത്.മഞ്ജുവാര്യരാണ് നായിക. മഞ്ജുവിന്റെ രണ്ടാം വരവില്‍ ലാലുമൊത്തുള്ള നാലാം ചിത്രമാണ് ലൂസിഫര്‍.നേരത്തെ എന്നും എപ്പോഴും,വില്ലന്‍,ഒടിയന് എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിരുന്നു.ഒടിയന് റിലീസിന് തയ്യാറെടുക്കുകയാണ്.
JITHESH DAMODAR INDIANEWS24 TVM DESK
.