728-pixel-x-90-2-learn
728-pixel-x-90
<< >>

ലൂണി ചതിക്കുമോ ? കാനഡയിലെ ” മില്യണ്‍ ഡോളര്‍” ചോദ്യം

ലൂണി ചതിക്കുമോ ? കാനഡയിലെ ” മില്യണ്‍ ഡോളര്‍” ചോദ്യം

ഒട്ടാവ : കാനഡിയന്‍ ഡോളറിന്‍റെ മൂല്യ തകര്‍ച്ച ഒരു ” ALARMING” ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒട്ടനവധി ഏറ്റക്കുറച്ചിലുകള്‍ കണ്ട 2013 ന്‍റെ അവസാന പാദത്തിലേക്ക് എത്തുമ്പോള്‍ യു എസ് ഡോളറുമായി ഏറ്റവും കുറഞ്ഞ നിലയിലാണ് ലൂണി – കനേഡിയന്‍ ഡോളര്‍ എത്തി നില്‍ക്കുന്നത്. ഇതോടൊപ്പം കൊടുത്തിട്ടുള്ള ഗ്രാഫ് ശ്രദ്ധിക്കുക.

കാനഡയില്‍ സ്ഥിര താമസമാക്കിയിട്ടുള്ള ഇന്ത്യക്കാര്‍ കനേഡിയന്‍ ഡോളറിന്‍റെ പതനത്തില്‍ ആശങ്കാകുലരാണ്. വീടുകളുടെയും മറ്റും വില ഗണ്യമായി കുറയാനിടയുണ്ട്. ഭവനങ്ങളിലും മറ്റും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ളവര്‍ക്ക്  ഇത് തിരിച്ചടിയാകും. സമാനമായ സാഹചര്യം യു കെ യിലും നിലവിലുണ്ട്. അമേരിക്കന്‍ ഡോളറും യൂറോയും കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.

ഏതായാലും യു കെ യില്‍ സംഭവിച്ചത് പോലെയുള്ള ഒരു സാമ്പത്തിക ദുരന്തമൊന്നും കാനഡയില്‍ ഉണ്ടാകേണ്ട സ്ഥിതിവിശേഷം ഇല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. അതെ സമയം കൂടുതല്‍ നിക്ഷേപങ്ങള്‍ ഇന്ത്യ പോലുള്ള മാര്‍ക്കറ്റുകളിലേക്ക് മാറ്റുന്നത് നന്നായിരിക്കും എന്നും വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഏറ്റവും അനുയോജ്യമായ നിക്ഷേപം “ഭൂമി “യിലായിരിക്കും എന്നാണ് ഇന്ത്യന്‍ വിദഗ്ദ്ധ മതം. ഫ്ലാറ്റ് , കെട്ടിടങ്ങള്‍ എന്നിവയെക്കാള്‍ സുരക്ഷിതം സ്ഥലത്തിന്മേലുള്ള മുതല്‍മുടക്കാണ്. പ്രത്യേകിച്ച് സ്വര്‍ണവിപണി  ” fluctuating and risky” ആയ സാഹചര്യത്തില്‍.

കനേഡിയന്‍ സര്‍ക്കാര്‍ ക്ഷേമ പദ്ധതികളില്‍ നിന്ന് പിന്‍വാങ്ങിത്തുടങ്ങിയതും  ലൂണിയുടെ മൂല്യതകര്‍ച്ചയെത്തുടര്‍ന്ന് ആഭ്യന്തര മാര്‍ക്കറ്റിലുണ്ടാകുന്ന വിലക്കയറ്റവും കുറഞ്ഞ വരുമാനക്കാരെ  സാരമായി ബാധിക്കാനിടയുണ്ട്. അതെ സമയം രാജ്യത്തെ കയറ്റുമതി കൂടുതല്‍ പരിപോഷിപ്പിക്കാന്‍ സര്‍ക്കാര്‍ കൈ കൊള്ളുന്ന നയങ്ങളുടെ ഭാഗമാണ് ഈ മൂല്യ തകര്‍ച്ച എന്നും വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതൊരു താല്‍ക്കാലിക പ്രതിഭാസമാണെന്നും കനേഡിയന്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുമെന്നും കരുതാം.

INDIA NEWS OTTAWA

Leave a Reply