728-pixel-x-90-2-learn
728-pixel-x-90
<< >>

ലൂണിയുടെ മൂല്യം കുത്തനെ ഇടിയുമെന്ന് മുന്നറിയിപ്പ്

ഓഷവ: കാനഡ ഡോളറിന്റെ മൂല്യം കുത്തനെ ഇടിയുമെന്ന് ടിഡി ബാങ്കിന്‍റെ മുന്നറിയിപ്പ്. അടുത്ത വര്‍ഷം ആദ്യമാകുമ്പോള്‍ ഒരു കാനഡ ഡോളറിന്റെ വില 75 അമേരിക്കന്‍ സെന്റ്‌ ആയി ഇടിയുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സമീപകാല ചരിത്രത്തില്‍ ലൂണിയുടെ ഏറ്റവും മോശം മൂല്യമാകും ഇത്.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലയിടിവും അമേരിക്കയുമായി തുലനം ചെയ്യുമ്പോള്‍ സാമ്പത്തികരംഗത്ത്‌ കാനഡയുടെ മോശം പ്രകടനവുമാണ് ലൂണിയുടെ തകര്‍ച്ചയ്ക്ക് കാരണം. 2016ന്‍റെ രണ്ടാംപകുതിയില്‍ നില അല്‍പം മെച്ചപ്പെടുമെങ്കിലും ലൂണിയുടെ വില 85 അമേരിക്കന്‍ സെന്റ്‌ എങ്കിലും ആകാന്‍ വര്‍ഷാവസാനം വരെ കാത്തിരിക്കേണ്ടിവരുമെന്ന് വിദഗ്ധര്‍ പ്രവചിക്കുന്നു.

Leave a Reply