jio 800x100
jio 800x100
728-pixel-x-90
<< >>

ലീല ഗ്രൂപ്പ് ഹോട്ടലുകളുടെ സ്ഥാപകൻ ക്യാപ്റ്റൻ കൃഷ്ണൻനായർ അന്തരിച്ചു

ലീല ഗ്രൂപ്പ് ഹോട്ടലുകളുടെ സ്ഥാപകൻ ക്യാപ്റ്റൻ കൃഷ്ണൻനായർ അന്തരിച്ചു.മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പുലർച്ചെ ആയിരുന്നു അന്ത്യം.അസുഖം മൂലം ഏറെ നാളായി കിടപ്പിലായിരുന്നു.സംസ്കാരം മുംബൈയിൽ നടക്കും.കുന്നാവിൽ അപ്പു നായരുടെയും മാധവിയമ്മയുടെയും അഞ്ചാമത്തെ മകനായി കണ്ണൂരിൽ ജനിച്ചു.രാജ്യം പദ്മഭൂഷൻ നല്കി ആദരിച്ചിട്ടുണ്ട്.
പഠനത്തിന് ശേഷം പട്ടാളത്തിൽ ഏറെ നാൾ സേവനം അനുഷ്ടിച്ചു.കണ്ണൂരിലെ പ്രമുഖ വ്യവസായി എം കെ നായരുടെ മകൾ ലീലയെ വിവാഹം കഴിച്ചു.1986 ൽ ഭാര്യയുടെ പേരിൽ ലോകം മുഴുവൻ അറിയപ്പെടുന്ന ഹോട്ടൽ ശൃംഖലസ്ഥാപിച്ചു.പിന്നീട് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ വൻ ഹോട്ടലുകൾക്ക് രൂപം കൊടുത്തു.തിരുവനന്തപുരത്ത് കോവളം കൊട്ടാരത്തോട് ചേർന്നാണ് ലീല ഹോട്ടൽ.കൊട്ടാരം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു കോടതിയിൽ ഇപ്പോഴും കേസ് നിലവിലുണ്ട്.
മക്കൾ വിവേക്നായർ,ദിനേശ് നായർഎന്നിവരാണ് ഇപ്പോൾ ലീല ഹോട്ടൽസിന്റെ സാരഥ്യം വഹിക്കുന്നത്.

Leave a Reply