കോണ്‍ഗ്രസിന്റെ വിട്ടുവീഴ്ചാ മനോഭാവം മുസ്ലിംലീഗ് ദൗര്‍ബല്യമായി കണക്കാക്കരുതെന്ന് കെ. മുരളീധരന് എം.എല്‍എ. തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കണോ മുന്നണി സംവിധാനം വേണോ എന്നും ലീഗിന് തീരുമാനിക്കാമെന്നും കെ. മുരളീധരന് പറഞ്ഞു.മൂന്നോ നാലോ സീറ്റ് ചോദിക്കാനുള്ള അവകാശം ലീഗിന് ഉണ്ട് എന്നാല്‍ തീരുമാനം എടുക്കുന്നത് മുന്നണി സംവിധാനം ആണ് എന്നും അദ്ദേഹം പറഞ്ഞു.
സീറ്റിനെ കുറിച്ചുള്ള വാദപ്രതിപാദങ്ങള്‍ മുന്നണിയെ ദുര്‍ബലപ്പെടുത്തും. കോണ്‍ഗ്രസിനെ സംബന്ധിച്ച് മുന്നണി രാഷ്ട്രീയം എന്നത് യാഥാര്‍ഥ്യമാണ്. 1960 മുതല്‍ കോണ്‍ഗ്രസ് മുന്നണി രാഷ്ട്രീയ്ധിന്റെ ഭാഗമാണെന്നും മുരളീധരന് ചൂണ്ടിക്കാട്ടി.
വലിപ്പ വ്യത്യാസമില്ലാതെ ഘടകകക്ഷികളുടെ പൂര്‍ണ സഹകരണം കൊണ്ടാണ് യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുന്നത്. ഈ യാഥാര്‍ഥ്യങ്ങള്‍ വിസ്മരിച്ച് കൊണ്ട് അവകാശവാദം ഉന്നയിച്ചാല്‍ അത് മുന്നണി ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
www.indianews24.com/uk