തിരുവനന്തപുരം: ലിത്വാനിയൻ സ്വദേശിനി ലിഗയുടെ മരണം കൊലപാതകമെന്ന് സൂചന പോലീസില്‍ നിന്നും ലഭിച്ചു.. ലിഗയെ കഴുത്ത് ഞെരിച്ച് കൊന്നതാകാമെന്ന് തിരുവനന്തപുരം കമ്മീഷണൻ പി. പ്രശാന്ത് പറഞ്ഞു.. പോലിസ് സർജൻമാരുടെ പ്രാഥമിക അഭിപ്രായം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ശനിയാഴ്ച ലഭിക്കും.കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്.കേസിന്റെ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ഇതിനിടെ കോവളം സ്വദേശികളായ രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്നും അവര്‍ ഉടന്‍ പിടിയിലാകുമെന്നും സൂചനയാണ്.
INDIANEWS 24 TVPM DESK