728-pixel-x-90-2-learn
728-pixel-x-90
<< >>

ലിസ്സിയും പ്രിയദര്‍ശനും വേര്‍പിരിയാന്‍ തീരുമാനിച്ചു

ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യയും നടിയുമായ ലിസ്സിയും 24 വര്‍ഷത്തെ ദാമ്പത്യ ജീവിതം മതിയാക്കുന്നു.വിവാഹമോചനം ആവശ്യപ്പെട്ട് ലിസ്സി തിങ്കളാഴ്ച്ച ചെന്നൈയിലെ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കി.ഇരുവരുടെയും അടുത്ത സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചത്.

എണ്‍പതുകളില്‍ പ്രയദര്‍ശന്റെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായിരുന്നു ലിസി.താളവട്ടം,മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു,ചിത്രം തുടങ്ങിയ പ്രശസ്ത ചിത്രങ്ങളില്‍ പ്രിയദര്‍ശനും ലിസ്സിക്കും ഒപ്പം മോഹന്‍ലാലും ചേര്‍ന്ന കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പേരില്‍ തുടങ്ങിയ ലിസ്സി-പ്രിയദര്‍ശന്‍ അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാന്‍ നടന്‍ മോഹന്‍ലാല്‍ അടക്കമുള്ള ഇരുവരുടേയും സുഹൃത്തുക്കള്‍ നിരവധി തവണ മദ്ധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയിരുന്നു.ഒടുവില്‍ ഇരുവരും വേര്‍പിരിയാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.

ബോളിവുഡിലും ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള പ്രിയദര്‍ശന്റെ വിവാഹമോചന വാര്‍ത്ത ദേശീയ മാധ്യമങ്ങളടക്കം വലിയ പ്രാധാന്യത്തോടെയാണ് ഏറ്റെടുത്തിട്ടുള്ളത്.ചിത്രം സിനിമ എക്കാലത്തേയും ഹിറ്റുകളില്‍ ഒന്നായി തിയേറ്ററുകളില്‍ നിറഞ്ഞ് ഓടിക്കൊണ്ടിരിക്കുമ്പോള്‍ 1990 ഡിസംബര്‍ 13 നായിരുന്നു ഇരുവരുടെയും വിവാഹം.മക്കളായ കല്യാണിയും സിദ്ധാര്‍ഥനും വിദേശത്ത് പഠിക്കുകയാണ്.

വിവാഹ മോചനത്തിനുള്ള നഷ്ടപരിഹാരമായി ലിസ്സി 80 കോടി രൂപ ആവശ്യപ്പെട്ടതായി അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.സിസിഎല്ലിലെ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ടീം ഉടമയെന്നതിലുപരി പ്രിയദര്‍ശന്‍ ബോളിവുഡില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ചെന്നൈയിലുള്ള ‘ഫോര്‍ ഫ്രെയിംസ്’ ഫിലിം സ്റ്റുഡിയോയും സിംഗപ്പൂരില്‍ സ്ഥാപിച്ച സ്റ്റൂഡിയോയും അടക്കമുള്ള ബിസിനസ്സ് സംരംഭങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചെന്ന് ലിസ്സി അവകാശപ്പെട്ടതായി അറിയുന്നു.

INDIANEWS24.COM MOVIES

Leave a Reply