728-pixel-x-90-2-learn
728-pixel-x-90
<< >>

ലിബു കവലയൂർ ഹൃദയസ്തംഭനം മൂലം ഷാർജയിൽ നിര്യാതനായി

ഷാർജ:തിരുവനന്തപുരം സ്വദേശി ഷാർജയിൽ അന്തരിച്ചു.വർക്കല കവലയൂർ സ്വദേശി ലിബു(50)വാണ് അന്തരിച്ചത്.ഉറക്കത്തിനിടയിൽ ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു.മൃതദേഹം ഷാർജയിലെ കുവൈത്ത് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബുധാനാഴ്ച്  മൃതദേഹം നാട്ടിലെത്തിക്കും,അന്തിമ കര്‍മ്മങ്ങള്‍ ദളവാപുരത്തുള്ള വസതിയില്‍ ബുധാനാഴ്ച്’ നടക്കും.

വിപുലമായ സുഹൃദ്‌ വലയത്തിനുടമയായിരുന്നു ലിബു.വർക്കല എസ് എൻ കോളേജ് പൂര്വ്വ വിദ്യാർത്ഥി സംഘടനയുടെയും അക്കാഫിന്റെയും സജീവ പ്രവർത്തകനായിരുന്ന ലിബു മികച്ച സംഘാടകനും കലാസ്നേഹിയുമായിരുന്നു.ഗായകന്‍ കൂടിയായ ലിബു യു എ ഇ ലെ കലാസാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.

ഷാര്‍ജയിലെ .റൊമാനാ വാട്ടർ കമ്പനിയിലെ ജീവനക്കാരനായിരുന്നു,ദീർഘകാലം വർക്കലയിൽ ശാരദ ബുക്സ് എന്ന സ്‌ഥാപനം നടത്തിയിരുന്നു.ഹേനയാണ് ഭാര്യ.ഏക മകള്‍ മാളവിക ബിരുദ വിദ്യാര്‍ഥിനിയാണ്.

INDIANEWS24 UAE DESK

Leave a Reply