728-pixel-x-90-2-learn
728-pixel-x-90
<< >>

ലിബിയ ആഭ്യന്തര കലാപം:മുന്നറിയിപ്പിനെ മറികടന്ന് നഴ്‌സുമാര്‍ തിരികെപോയി

കോട്ടയം:ഔദ്യോഗിക മുന്നറിയിപ്പുകളെ വകവെക്കാതെ ലിബിയയില്‍ നിന്നും അവധിക്കെത്തിയ എട്ട് നഴ്‌സുമാര്‍ തിരികെ പോയി.ലിബിയയില്‍ ആഭ്യന്തര കലാപം നടക്കുന്നതിനാല്‍ നഴ്‌സുമാരെ അയക്കരുതെന്നാവശ്യപ്പെട്ട് അവിടത്തെ ഇന്ത്യന്‍ എംബസി കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു.എന്നാല്‍ ഏറെ കാലമായി അവിടെ ജോലി ചെയ്യുന്ന തങ്ങള്‍ക്ക് യാതൊരു വിധ രേഖകളും കൈവശമില്ലാത്തതിനാല്‍ തിരികെ പോയേ മതിയാകുവെന്നായിരുന്നു നഴ്‌സുമാരുടെ നിലപാട്.സംഭവത്തിന് പിന്നില്‍ കൂത്താട്ടുകുളത്തെ ട്രാവല്‍ എജന്‍സിക്കു പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.

ലിബിയയില്‍ നിന്ന് മലയാളി നഴ്‌സുമാര്‍ കൂട്ടത്തോടെ പലായനം ചെയ്യുമ്പോഴാണ് അവിടേക്ക് എട്ട് നഴ്‌സുമാര്‍ മടങ്ങുന്നത്.രാജ്യത്തെ സ്ഥിതി ഗുരുതരമാണെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു.ഇതേ തുടര്‍ന്ന് കേരളത്തില്‍ നിന്ന് ലിബിയയിലേക്ക് നഴ്‌സുമാരെ അയയ്ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.പോലീസിനും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി.കൂടാതെ മടങ്ങിയെത്തിയ നഴ്‌സുമാരുടെ പുനഃരധിവാസം സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂത്താട്ടുകുളത്തെ ട്രാവല്‍ ഏജന്‍സി ടൂറിസ്റ്റ് വീസയില്‍ 200 നഴ്‌സുമാരെ ലിബിയയിലേക്ക് അയക്കാന്‍ ശ്രമിക്കുന്നുവെന്നും ട്രിപ്പോളിയിലെ ഇന്ത്യന്‍ എംബസി നോര്‍ക്കയെ വിവരമറിയിച്ചു.സംഭവം അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി എറണാകുളം റേഞ്ച് ഐജി. എം ആര്‍ അജിത് കുമാറിനെ ചുമതലപ്പെടുത്തി.ഇത് സംബന്ധിച്ച പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് എട്ട് നഴ്‌സുമാര്‍ ലിബിയയിലേക്ക് തിരികെ പോകുന്നുണ്ടെന്നു കണ്ടെത്തിയത്.അവിടേക്ക് പോകുന്നതില്‍ നിയന്ത്രണം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇവര്‍ക്ക് നോട്ടീസ് നല്‍കി.മുന്നറിയിപ്പിനെ അവഗണിച്ച് ഇവര്‍ യാത്ര തിരിക്കുകയായിരുന്നു.

പത്തു വര്‍ഷത്തോളമായി ലിബിയയില്‍ ജോലി ചെയ്യുന്നവരാണ് ഈ എട്ടു നഴ്‌സുമാരെന്ന് പൊലീസ് അറിയിച്ചു.സര്‍ട്ടിഫിക്കറ്റുകളും മറ്റു രേഖകളും ലിബിയയിലാണെന്നും പോകാതിരിക്കാനാകില്ലെന്നും നഴ്‌സുമാര്‍ പറഞ്ഞെന്ന് പൊലീസ് അറിയിച്ചു.അതേസമയം കൂത്താട്ടുകുളത്തെ ട്രാവല്‍ ഏജന്‍സി ടൂറിസ്റ്റ് വീസയില്‍ നഴ്‌സുമാരെ കടത്തുന്നുണ്ടോ എന്ന അന്വേഷണം തുടരുകയാണ്.

INDIANEWS24 KERALA

Leave a Reply