728-pixel-x-90-2-learn
728-pixel-x-90
<< >>

ലിബറല്‍ പാര്‍ട്ടി കാനഡയിലെ ഏറ്റവും വലിയ ഒറ്റകക്ഷി,പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ തുടരും

ഒട്ടോവ:കനേഡിയന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ അന്തിമചിത്രം തെളിയുമ്പോള്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായി  ലിബറല്‍ പാര്‍ട്ടി മാറിയ സാഹചര്യത്തില്‍ നിലവിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അധികാരത്തില്‍ തുടരുമെന്നുറപ്പായി.പാര്‍ലമെന്‍റിലെ 338 സീറ്റുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പില്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി ഓഫ് കാനഡ 33 ശതമാനം വോട്ടു വിഹിതം നേടി  157 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. കേവലഭൂരിപക്ഷത്തിന് 170 സീറ്റുകളാണ് വേണ്ടത്.പക്ഷെ  കേവല ഭൂരിപക്ഷം നേടാനായില്ലെങ്കിലും ചെറുപാര്‍ട്ടികളുടെ സഹായത്തോടെ ട്രൂഡോയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും എന്നാണു പ്രതീക്ഷിക്കുന്നത്.

മുഖ്യപ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ്സ് 34 ശതമാനം വോട്ടുവിഹിതം കരസ്ഥമാക്കിയെങ്കിലും 121 സീറ്റുകളില്‍ സീറ്റുകളില്‍ മാത്രമേ വിജയിക്കാനായുള്ളൂ. കഴിഞ്ഞ തവണ 95 സീറ്റുകള്‍ നേടിയ കക്ഷിക്ക് വോട്ടു വിഹിതത്തിലും സീറ്റുകളുടെ എണ്ണത്തിലും ഇക്കുറി നില മെച്ചപ്പെടുത്താനായി.

ഇന്ന്‍ത്യന്‍ വംശജനായ ജഗ്മീറ്റ് സീംഗ് നയിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന എന്‍ഡിപിക്ക് പ്രതീക്ഷിച്ച നേട്ടം കൊയ്യാനായില്ല.16 ശതമാനം വോട്ടുവിഹിതത്തോട. 17 സീറ്റുകള്‍ നേടാന്‍ മാത്രമേ അവര്‍ക്കായുള്ളൂ. മറ്റൊരു ചെറുപാര്‍ട്ടിയായ ബ്ലോക്ക് ക്വബിക്വാസ് 14 സീറ്റുകളും ഗ്രീന്‍ പാര്‍ട്ടി ഓഫ് കാന്നഡ 3 സീറ്റുകളും നേടി.

INDIANEWS24 CANADA DESK

 

Leave a Reply