728-pixel-x-90-2-learn
728-pixel-x-90
<< >>

‘ലിഫ്റ്റ്’ സോഹൻ റോയ് റിലീസ് ചെയ്തു

തിരുവനന്തപുരം: ഹോളിവുഡ് സംവിധായകനും, ഏരീസ്‌ ഗ്രൂപ്പ് ചെയർമാനും സിഇഓയുമായ സോഹൻ റോയ് “ലിഫ്റ്റിന്റെ” റിലീസിംഗ് ഉത്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിർവഹിച്ചു.റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം.

കേരളത്തിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 7500 ഓളം കുട്ടികളെ കാണാതായി എന്ന സംസ്‌ഥാന സർക്കാരിന്റെ ഔദ്യോഗിക റിപോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.രണ്ടു മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയ ലിഫ്റ്റിൽ മാധ്യമപ്രവർത്തകനും അഭിനേതാവുമായ മുകേഷ് എം നായർ മുഖ്യവേഷം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ മകൾ സ്വാതിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു.

സ്കൂൾ കുട്ടികൾ അപരിചിതരായ ആൾക്കാരുടെ വാഹനങ്ങളിൽ ലിഫ്റ്റ് ചോദിച്ച് യാത്ര ചെയ്യുന്നത് ഒരു പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. അതിൽ പതിയിരിക്കുന്ന ഒരു വലിയ അപകടം ചിത്രത്തിലൂടെ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് സംവിധായകൻ അഖിൽ കോട്ടാത്തലയും സുഹൃത്തുക്കളും.

INDIANEWS24.COM Movies

Leave a Reply