jio 800x100
jio 800x100
728-pixel-x-90
<< >>

ലിജോ ജോസ് പെല്ലിശ്ശേരിയുടെ “ഈ മ യൗ” ഒരു പൊളിച്ചെഴുത്ത്

അങ്കമാലി ഡയറീസിന്‍റെ വന്‍ സ്വീകര്യതയ്ക്ക് ശേഷം ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ്‌ ഈ മ യൗ അഥവാ ഈശോ മറിയം യൌസേപ്പ് ! . ദേശീയ പുരസ്‌കാര ജേതാവായ പിഎഫ് മാത്യു തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ വിനായകന്‍, ചെമ്പന്‍ വിനോദ്,കൈനകരി തങ്കരാജ്,പൗളി വിൽസൺ,ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.സന്ധ്യ മയങ്ങിയ ശേഷം നടക്കുന്ന ഒരു മരണവും അതിനെ തുടർന്നുള്ള ഒരു രാത്രിയും പിറ്റേന്നത്തെ പുലർകാലവും മാത്രമാണ് ഈ മ യൗവിന്റെ പശ്ചാത്തലം.

അങ്കമാലിയില്‍ നിന്ന് ചെല്ലാനത്തേക്കെത്തുമ്പോഴുള്ള അന്തരീക്ഷം അതിന്റെ ഒരംശവും നഷ്ടപ്പെടുത്താതെ ആവിഷ്‌ക്കരിച്ചിരിക്കുന്നതിനാണ് ലിജോ പെല്ലിശ്ശേരിക്ക് ആദ്യ അഭിനന്ദനം. മരണത്തിലും ഒരാളെ സ്വതന്ത്രനാകാത്ത മതകേന്ദ്രങ്ങളും, മറ്റുള്ളവരിലേക്ക് അനുവാദമില്ലാതെ ഇടപെടുന്ന സമൂഹവും, മരണവീട്ടിലെ കപട മലയാളിയുമാണ് ചിത്രത്തിലൂടെ തുറന്നുകാട്ടപ്പെടുന്നത്. കപടതയില്ലാത്ത പച്ച മനുഷ്യര്‍  ഒറ്റപ്പെട്ടു പോകുന്ന നിരവധി സന്ദര്‍ങ്ങള്‍ ഈ മ യൗ. അനുഭവവേദ്യമാക്കുന്നു.ചെല്ലാനത്തോ മറ്റേതെങ്കിലും തീരപ്രദേശങ്ങളിലോ നമുക്ക് എളുപ്പം കണ്ടെത്താന്‍ കഴിയുന്ന സ്വഭാവ സവിശേഷതകളുള്ള വാവച്ചന്‍ മേസ്തിരി എന്ന കഥാപാത്രത്തിനു ചുറ്റും സഞ്ചരിക്കുന്ന സിനിമ പിന്നീട് നമ്മുടെ മനസിന്റെ വിഹ്വലതകളിലേക്ക് കൂട് കൂട്ടുന്നു.Ee-Ma-Yau- Lijo Shaiju Khalid

chempanഅയാള്‍ ജീവനോടെ ഇരിക്കുമ്പോളും മരണപ്പെട്ടതിന് ശേഷവും അയാളുടെ മൃതദേഹത്തോടൊപ്പം കുഴിമാടംവരെ എത്താനുള്ള ധൃതിയാണ് പ്രേക്ഷകന്റേത്. വാവച്ചന്‍ മേസ്തിരിയെ ആദ്യം കാണിക്കുന്ന രംഗം മുതല്‍ ദൂരെ വീശുന്ന കാറ്റും മൂടിക്കെട്ടിയ ആകാശവുമുണ്ട്. സിനിമയുടെ അവസാനത്തിലേ വിദൂരതയിലെ കാറ്റിന്റെ ശബ്ദവും ആകാശത്തിന്റെ ഇരുളും മാറുന്നുള്ളൂ.ജീവിതത്തില്‍ അയാളോട് സ്‌നേഹത്തോടെ പെരുമാറിയിരുന്നവര്‍ മരണത്തില്‍ അയാളോട് നീതി പുലര്‍ത്തിയിട്ടില്ല. ശവമടക്ക് ഗംഭീരമാക്കാമെന്ന് അപ്പന് വാക്കുകൊടുത്ത മകന്‍ ഈശിയുടെ നെട്ടോട്ടവും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ലത്തീന്‍ കത്തോലിക്കാ കുടുംബത്തില്‍ സംഭവിക്കുന്ന മരണവും തുടര്‍ന്ന് ശവമടക്കുവരെയുള്ള സംഭവങ്ങളുമാണ് കഥ.ഒരാളുടെ മരണം അയാളുടെ ‘ഭാര്യയ്ക്ക്, മക്കള്‍ക്ക്, ബന്ധുക്കള്‍ക്ക്, നാട്ടുകാര്‍ക്ക് എല്ലാം ഏത് തരത്തില്‍ അനുഭവപ്പെടുന്നു എന്ന് പച്ചയായി അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു സിനിമ മലയാളത്തിലില്ല. പുറമേ മുരടനായ മകന്‍ ഈശിയും, അല്‍പ്പം ചൂടനായ മെമ്പര്‍ അയ്യപ്പനുമാണ് മരണത്തിന് ശേഷം വാവച്ചനൊപ്പം ഉള്ളത്. മരണവീടും കടപ്പുറവും പള്ളീലച്ചനുമെല്ലാം ഉള്‍പ്പെടുന്ന ചെല്ലാനത്തിന്റെ റിയലിസ്റ്റിക് അവതരണമാണ് സിനിമയുടെ ജീവന്‍.കുടുംബവും ബന്ധുക്കളും ഉള്ളതുകൊണ്ട് മാത്രമാണ് മരണത്തിന് ശേഷവും പലരും വാവച്ചനാശാരിയെ വേട്ടയാടുന്നത്. ആരുമില്ലാത്ത കഴിവെട്ടുകാരന് മരണത്തിന് ശേഷം ആരുടേയും വേട്ടയാടല്‍ നേരിടേണ്ടി വരുന്നില്ല എന്നത് കപടലോകത്ത് അനാഥന് എത്രത്തോളം സ്വാതന്ത്രം ലഭിക്കുന്നു എന്നതിലേക്ക് ചൂണ്ടുന്നുണ്ട്. അവിടെനിന്ന് മറ്റൊരു ലോകത്തേക്ക് യാത്രയാകുന്നതുവരെ വാവച്ചനും ചുറ്റും കൂടി നില്‍ക്കുന്നവരും കടലും പ്രകൃതിയുമെല്ലാം അസ്വസ്ഥരാണ്.vinayakanee ma you 1

ജീവിതാവസ്ഥകള്‍ ഇത്രയും സ്വാഭാവികമായി അവതരിപ്പിച്ച കാസ്റ്റിങ് സിനിമയുടെ റിയലിസ്റ്റിക്ക് സ്വഭാവം ഉയര്‍ത്തുന്നു. ഈശിയായി വന്ന ചെമ്പനും, പഞ്ചായത്തംഗമായി വരുന്ന വിനായകനുമാണ് ഏറ്റവും മികച്ചുനില്‍ക്കുന്നത്. അത്രപെട്ടെന്ന് പിടിതരാത്ത കഥാപാത്രമാണ് ചെമ്പന്റെ ഈശി. പെട്ടെന്ന് ദേഷ്യപ്പെടുകയും, അപ്പനോട് എന്തിനാണ് വീട്ടിലേക്ക് വന്നതെന്ന് ചോദിക്കുകയും ചെയ്തിട്ട് അയാളുടെ മദ്യാവസ്ഥയിലുള്ള നൃത്തം സന്തോഷത്തോടെ ആസ്വദിക്കുകയും ചെയ്യാന്‍ ഈശിയ്ക്ക് കഴിയും.സ്വന്തം വാര്‍ഡില്‍ മരണമുണ്ടാകുമ്പോള്‍ വരുന്ന മെമ്പറായേ വിനായകന്റെ അയ്യപ്പനെ ആദ്യം തോന്നു. എന്നാല്‍ അയാള്‍ ഈശിയുടെ വികാരങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്. വാവച്ചന്‍ മേസ്തിരിക്ക് നല്ലൊരു യാത്രയയപ്പ് നല്‍കാന്‍ ഇരുവരും നടത്തുന്ന ശ്രമങ്ങള്‍ ജീവിതത്തില്‍ കാണുന്ന പല ആളുകളേയും ഓര്‍മ്മിപ്പിക്കും.സന്ദര്‍ഭങ്ങളിലും പശ്ചാത്തലത്തിലും റിയലിസ്റ്റിക്ക് അവതരണം നഷ്ടപ്പെടാതെയാണ് മരണവീട്ടിലും പരിസരത്തുമായി സംവിധായകന്‍ പ്രേക്ഷകരെ കൊണ്ടുപോകുന്നത്. മാജിക്കല്‍ റിയലിസത്തിന്റെ ഉയര്‍ന്ന തലങ്ങളിലേക്കും ചിത്രം യാത്ര പോകുന്നുണ്ട്.

പി.എഫ് മാത്യൂസിന്റെ ചാവുനിലം എന്ന നോവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ രചിച്ച സ്ക്രിപ്റ്റ് ആണ് ഈ മ യൗ. കുട്ടിസ്രാങ്കിന്റെ തിരക്കഥയ്ക്ക് ദേശീയ അവാർഡ് ലഭിച്ച പി ഫ് മാത്യൂസിനോളം പശ്ചിമ കൊച്ചിയുടെ തീരപ്രദേശങ്ങളിലെ ലത്തീൻ കത്തോലിക്കൻ ജീവിതത്തെ അതിന്റെ എല്ലാവിധ നൈതികതയോടും കൂടി പകര്‍ത്താന്‍ പ്രാപ്തനായ മറ്റൊരു എഴുത്തുകാരൻ മലയാളത്തിൽ ഇല്ല എന്ന് പറയാം.

pennamaകൈനകരി തങ്കരാജ് ആണ് വാവച്ചനാശാൻ. പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്നത് വാവച്ചന്റെ ഭാര്യ പെണ്ണമ്മയായി വരുന്ന പൗളി വിൽസൺ, മകൻ ഈശിയായി വരുന്ന ചെമ്പൻ വിനോദ്, ഈശിയുടെ കൂട്ടുകാരൻ പഞ്ചായത്ത് മെമ്പർ അയ്യപ്പനായ വിനായകൻ എന്നിവരാണ്. സംസ്ഥാന പുരസ്‌കാരം നേടിയ പൗളിയുടെ  ചാക്കാലവിളിയും നെഞ്ചത്തടിയും ഏറെക്കാലം പ്രേക്ഷകന്റെ കാതിലുണ്ടാകും.നിസ്സഹായനായ മകന്റെ അന്തസംഘർഷങ്ങളുമായി അവാർഡുകൾക്കെല്ലാം മേലെ പോവുന്ന ഗാംഭീര്യമാണ് ചെമ്പന്റേത്. അവസാനത്തെ അരമണിക്കൂറോളം നേരം ചിത്രത്തെ തന്റെ കൈപ്പിടിയിലൊതുക്കുവാന്‍ ചെമ്പന്‍ വിനോദിന് കഴിഞ്ഞു. നിസ്സഹായനായ മകന്റെ നിസ്സഹായനായ കൂട്ടുകാരനായി എത്തിയ വിനായകനും ഗംഭീരമായി

കടലും കാറ്റും നിറയുന്ന വൈഡ് ഫ്രെയിമുകളും, മിനിട്ടുകള്‍ നീളുന്ന സിംഗിള്‍ ഷോട്ടുകളും ഷൈജു ഖാലിദിന്റെ ക്രാഫ്റ്റ് വീണ്ടും തെളിയിക്കുന്നു. അദ്ദേഹത്തിന്റെ കരിയറിലെ മികച്ചത് എന്നുതന്നെ പറയാം ഈ മ യൗ .ലൈറ്റിംഗ് ഇല്ലാത്ത രാത്രികാലദൃശ്യങ്ങൾ വൈഡ് ആംഗിളിൽ രണ്ട് മണിക്കൂറിൽ മുഴുവനായി കാണിച്ചുതരുന്ന അവിസ്മരണീയാനുഭവം ലിജോ ജോസ് പെല്ലിശേരിയെന്ന ഫിലിം മെയ്ക്കറുടെ ടെക്ക്നിക്കൽ ബ്രില്യൻസിന് അടിവരയിടുന്നു. പ്രശാന്ത് പിള്ളയുടെ  പശ്ചാത്തല സംഗീതവും ദീപു ജോസഫിന്റെ എഡിറ്റിംഗ് എന്നിവയെല്ലാം ചിത്രത്തിന്റെ മുഖ്യ ആകർഷണങ്ങളാണ്.

MOVIES DESK INDIANEWS 24

Leave a Reply