jio 800x100
jio 800x100
728-pixel-x-90
<< >>

ലിങ്ക കേരളത്തിലെ 250 തിയേറ്ററുകളിലെത്തും; പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി റിപ്പോര്‍ട്ട്

സൂപ്പര്‍താരം രജനീകാന്തിന്റെ ഏറ്റവുംപുതിയ ചിത്രം ലിങ്ക കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതിന് തടസ്സമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്.കേരളത്തിലെ തിയേറ്റര്‍ ഉടമകളുമായുള്ള പ്രശ്‌നങ്ങള്‍ അനൗദ്യോഗിക ചര്‍ച്ചകളിലൂടെ പരിഹരിച്ചിട്ടുണ്ടെന്നും സിനിമ മുന്‍നിശ്ചയിച്ചതു പോലെ റിലീസ് ചെയ്യുമെന്നും ചിത്രം വിതരണത്തിനെടുത്ത വേന്ദര്‍ മൂവീസ് അറിയിച്ചു.

ലോകമൊട്ടാകെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പര്‍താര ചിത്രം വമ്പന്‍ റിലീസിനാണ് തയ്യാറെടുക്കുന്നത്.മൊത്തം 3000 തിയേറ്ററുകളിലാണു ലിങ്ക റിലീസ് ചെയ്യുന്നത്.രജനി ചിത്രം കേരളത്തില്‍ റിലീസ് ചെയ്യില്ലെന്ന കേരളത്തിലെ തിയേറ്റര്‍ ഉടമകളുടെ നിലപാടിനെ തരണംചെയ്താണ് ലിങ്ക റിലീസിനെത്തുന്നത്.ഏറ്റവും ഒടുവിലിറങ്ങിയ രജനി ചിത്രം കൊച്ചടയാന്റെ നഷ്ടം നികത്താതെ മറ്റൊരു രജനി ചിത്രം കളിക്കേണ്ടെന്ന് തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ കൊച്ചടയാന്‍ നിര്‍മ്മിച്ചതു മറ്റൊരു കമ്പനിയാണെന്നിരിക്കെ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നാണു ലിങ്കയുടെ അണിയറ പ്രവര്‍ത്തകരുടെ നിലപാട്.റോക്ക് ലൈന്‍ വെങ്കിടേഷാണു ലിങ്കയുടെ നിര്‍മാണം.രജിനി കാന്തിന്റെ ജന്മദിനമായ ഡിസംബര്‍ 12 ന് തമിഴ്‌നാട്ടില്‍ എഴുനൂറില്‍ പരം തിയേറ്ററുകളിലും കേരളത്തില്‍ 250 തിയേറ്ററുകളിലും ചിത്രം റിലീസ് ചെയ്യാനാണ് പദ്ധതി.

കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്‌ക ഷെട്ടിയും സൊനാക്ഷി സിന്‍ഹയുമാണ് നായികമാര്‍.ഓസ്‌കര്‍ ജേതാവ് എ ആര്‍ റഹ്മാന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ് ആയിക്കഴിഞ്ഞു.രത്‌നവേലുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.മലയാളത്തിലെ പ്രശസ്ത കലാസംവിധായകന്‍ സാബുസിറിലിന്റെ ബ്രഹ്മാണ്ഡ സെറ്റുകള്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്.സാബു സിറിലിനെ കൂടാതെ ചിത്രസംയോജനത്തിലൂടെ സംജിത്തും ചിത്രത്തിന്റെ മലയാളി സാന്നിധ്യമാകുന്നു.മുല്ലപ്പെരിയാര്‍ വിഷയമാകുന്ന ലിങ്ക വിവാദമാകില്ലെന്നാണ് ചിത്രത്തിന്റെ അണിയറക്കാര്‍ പറയുന്നത്.

INDIANEWS24.COM MOVIES

Leave a Reply