jio 800x100
jio 800x100
728-pixel-x-90
<< >>

സര്‍വ്വകലാശാലകളുടെ ലോക റാങ്കിംഗില്‍ നില മെച്ചപ്പെടുത്തിയ ലിങ്കന്‍ യൂണിവേഴ്സിറ്റി കോളജിന്റെ പി എച്ച് ഡി ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ മേയ് 30നു

ലോകത്തിലെ പ്രമുഖ സര്‍വ്വകലാശാലകളുടെ 2020 ലെ റാങ്കിംഗില്‍ മലേഷ്യയിലെ പ്രശസ്തമായ ലിങ്കന്‍ യൂണിവേഴ്സിറ്റി കോളേജ് നില മെച്ചപ്പെടുത്തി എണ്‍പതാമതെത്തി.അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റീസില്‍ (AIU) അംഗമായ ലിങ്കന്‍ യൂണിവേര്‍‌സിറ്റിയുടെ പി എച്ച് ഡി ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാണ്.

ഡോ.ജ്യോതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള യൂണിനോര്‍  അക്കാദമിക്ക് സര്‍വീസസ് ( UNINOUR ACADEMIC SERVICES) ആണ് ലിങ്കന്‍ യൂണിവേര്‍‌സിറ്റി കോളേജിന്റെ ഇന്ത്യയിലെ അക്കാദമിക് സേവനങ്ങളുടെ പങ്കാളിയായി പ്രവര്‍ത്തിക്കുന്നത്.മിഡില്‍ ഈസ്റ്റ്,മാൾഡീവ്സ്,ആഫ്രിക്ക എന്നിവിടങ്ങളിലെയും സേവന പങ്കാളിയാണ്  യൂണിനോര്‍ .Print

വരുന്ന മേയ് 30 നു ഇന്ത്യന്‍ അപേക്ഷകര്‍ക്കായുള്ള ലിങ്കന്‍ യൂണിവേഴ്സിറ്റിയുടെ പി എച്ച് ഡി യുടെ ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ നടക്കുമെന്ന് യൂണിനോര്‍ അക്കാദമി ഡീന്‍ ഡോ.ജോസ് ജയിംസ് അറിയിച്ചു.താല്‍പ്പര്യമുള്ളവര്‍ക്ക് phdlincoln@outlook.com എന്ന വിലാസത്തിലേക്ക് അപേക്ഷകന്റെ പേര്,ഡേറ്റ് ഓഫ് ബര്‍ത്ത്,മൊബൈല്‍ നമ്പര്‍,വിലാസം,അഭിരുചിയുള്ള ഗവേഷണ വിഷയം തുടങ്ങിയ വിവരങ്ങള്‍ കാണിച്ചു കൊണ്ട് ഈ മെയില്‍ അയക്കാവുന്നതാണ്.പ്രവേശന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് തങ്ങളുടെ ഗവേഷണം ഇന്ത്യയിലെ കോളേജുകളില്‍ തന്നെ നടത്താവുന്നതാണെന്ന് ഡോ.ജോസ് ജയിംസ് പറഞ്ഞു.

MOU Signing with LINCOLN

INDIANEWS24 EDUCATIONAL DESK

Leave a Reply