728-pixel-x-90-2-learn
728-pixel-x-90
<< >>

ലിങ്കണ്‍ഷെയറില്‍ യു.കെയിലെ ഏറ്റവും വലിയ സോളാര്‍ ഫാം

ലണ്ടന്‍:ലിങ്കണ്‍ഷെയറില്‍ 370 ഏക്കര്‍ വിസ്തൃതിയില്‍ യുകെയിലെ ഏറ്റവും വലിയ ‘സോളാര്‍ പാനല്‍ ഫാം’ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.210 ഫുട്ബോള്‍ മൈതാനത്തിന്റെ വലുപ്പത്തില്‍ 200,000 സോളാര്‍ പാനലുകളാണ് ഈ ഊര്‍ജ്ജ ഉത്പാദന ഫാമില്‍ സ്ഥാപിക്കുന്നത്.12,000വീടുകള്‍ക്ക് ആവസ്യമായ വൈദ്യുതി ഈ ഫാമില്‍ നിന്നും ഉത്പാദിപ്പിക്കാന്‍ കഴിയും എന്നാണ് കണക്കുകള്‍ .

ഇപ്പോള്‍ സ്ഥാപിക്കുന്ന ഈ സോളാര്‍ പാനലുകള്‍ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചവയായാതിനാല്‍ കുറഞ്ഞത് മുപ്പത് വര്‍ഷം എങ്കിലും യാതൊരു കുഴാപ്പങ്ങളും ഇല്ലാതെ പ്രവര്‍ത്തന സജ്ജമായിരിക്കും എന്ന് അധികൃതര്‍ പറഞ്ഞു.

പന്തീരായിരം വീടുകള്‍ക്ക് ശുദ്ധമായ ഊര്‍ജ്ജം നല്‍കുക വഴി ലിങ്കണ്‍ഷെയര്‍ പ്രദേശത്തെ കാര്‍ബണ്‍ മലീനകരനത്തിന്റെ തോത് ഗണ്യമായ രീതിയില്‍ കുറയ്ക്കാന്‍ കഴിയും എന്നത് അഭിമാനകരമായ നെട്ടാമാണെന്ന്‍ ലിങ്കണ്‍ഷെയര്‍ കൌണ്ടി കൌണ്‍സില്‍ അധികൃതര്‍ വെക്തമാക്കി.

Leave a Reply