728-pixel-x-90-2-learn
728-pixel-x-90
<< >>

ലിഗയുടെ കൊലപാതകം: അറസ്റ്റ് ഇന്നുണ്ടായേക്കും.രണ്ടു പേര്‍ കുറ്റം സമ്മതിച്ചതായി സൂചന

തിരുവനന്തപുരം:കസ്റ്റഡിയിലായ രണ്ടു പേർ കുറ്റം സമ്മതിച്ചതായി സൂചന.മാനഭംഗശ്രമത്തിനിടെയാണ് കൊലപാതകമെന്നു ഒരു പ്രതി സമ്മതിച്ചതായാണ് വിവരം. എന്നാൽ ലീഗയുടെ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ്​ കൊലപാതകമെന്നാണ് രണ്ടാമൻ മൊഴി നൽകിയത്. പ്ര​​​തി​​​ക​​​ളു​​​ടെ പ​​​ങ്കു ​വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​ൾ അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘത്തിന് ലഭിച്ചു.  പ്രദേശവാസികളായവരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് വിവരം. കേസിൽ നിർണായകമാകുന്ന അന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​നാഫ​​​ല​​​ങ്ങ​​​ളും കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​വു​​​ക​​​ളും ല​​​ഭി​​​ച്ച ശേ​​​ഷം മാ​​​ത്ര​​​മേ പ്ര​​​തി​​​ക​​​ളു​​​ടെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നാ​​​ണ് കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു. ഏതായാലും വിദേശ വനിത ലിഗയുടെ കൊലപാതകത്തിനു ഇന്നോ നാളെയോ ചുരുളഴിയുമെന്നാണ് സൂചന.

INDIANEWS24 TVPM DESK

Leave a Reply