ലാസ് വേഗസ്(അമേരിക്ക): അമേരിക്കയിലെ ലാസ് വേഗസില്‍ ലോകത്തെ നടുക്കിയ വെടിവെപ്പില്‍ അക്രമിക്കൊപ്പമുണ്ടായത് ഒരു ഏഷ്യന്‍ വനിതയെന്ന് സംശയിക്കുന്നതായി പോലീസ്. ആസ്വദിക്കാന്‍ എത്തിയവര്‍ക്കിടയില്‍ ഉണ്ടായ ആക്രമണത്തില്‍ 20പേരുടെ മരണം തീര്‍ച്ചപ്പെടുത്തി. സംഭവത്തില്‍ നൂറ് പേര്‍ക്കെങ്കിലും വെടിയേറ്റിട്ടുണ്ടാവാമെന്ന് അമേരിക്കന്‍ പോലീസ് പറഞ്ഞു.
പോലീസ് നടത്തിയ വെടിവെപ്പില്‍ ആക്രമി പരിപാടി നടന്ന കാസിനോയില്‍ കൊല്ലപ്പെട്ടു. ലാസ് വേഗസ് പ്രദേശ വാസിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞു. ആക്രമണ കാരണം വ്യക്തമല്ല അന്വേഷിച്ചുവരികയാണെന്നും ഇവിടത്തെ മെട്രോപൊളിറ്റന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഷെരീഫ് ജോസഫ് ലൊംബാര്‍ഡോ പറഞ്ഞു. രണ്ട് പേരടങ്ങിയ സംഘമായിരുന്നു ആക്രമം നടത്തിയിരുന്നത്. പിടിയിലായ പ്രദേശവായിക്കൊപ്പമുണ്ടായിരുന്ന ആക്രമിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇത് ഒരു വനിതയായിരുന്നുവെന്നും ഏഷ്യന്‍ സ്വദേശിയാണെന്ന് സംശയിക്കുന്നതായും ഷെരീഫ് ജോസഫ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞതായി റിപ്പോര്‍ട്ടുചെയ്തു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുപറയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
അമേരിക്കയിലെ പ്രാദേശിക സമയം ഞായറാഴ്ച്ച രാത്രി പത്തേ മുക്കാലിനാണ്(ഇന്ത്യന്‍ സമയം തിങ്കളാഴ്ച്ച രാവിലെ) ആക്രമണം ഉണ്ടായത്. അമേരിക്കന്‍ മാധ്യമങ്ങളും ഫോക്സ് ന്യൂസ്, സി എന്‍ എന്‍ അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സംഗീത നിശയിലായിരുന്നു ദാരുണമായ ആക്രമം അരങ്ങേറിയത്. പരിപാടിക്കെത്തിയ കലാകാരന്മാരെല്ലാം സുരക്ഷിതരാണ്. ലോകത്തെ ഏറ്റവും വിലിയ ചൂതാട്ട കേന്ദ്രമായ നെവാദയിലെ പ്രമുഖ കാസിനോ റിസോര്‍ട്ടിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരുന്നത്.
INDIANEWS24.COM Las Vegas