728-pixel-x-90-2-learn
728-pixel-x-90
<< >>

ലാവ്‌ലിന്‍ കേസ്: പിണറായി വിജയനെ ഹൈക്കോടതിയും കുറ്റവിമുക്തനാക്കി

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയുള്ള കീഴ്‌കോടതി വിധി കേരള ഹൈക്കോടതി ശരിവച്ചു. ലാവ്‌ലിന്‍ ഇടപാടില്‍ പിണറായി സാമ്പത്തിക നേട്ടമുണ്ടാക്കിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ സി ബി ഐ പ്രത്യേക കോടതി നടപടി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റീസ് പി ഉബൈദ് വിധി പുറപ്പെടുവിച്ചത്. 102 പേജുള്ള വിധി പ്രസ്താവത്തില്‍ സി ബി ഐ പിണറായിയെ കുടുക്കാന്‍ ശ്രമിച്ചെന്നും പറഞ്ഞിട്ടുണ്ട്.

പിണറായി വിജയനെ കുറ്റവിമുക്തനാക്കിയെങ്കിലും ലാവ്‌ലിന്‍ കേസ് തുടരുമെന്ന് കോടതി പറഞ്ഞു.പിണറായി അടക്കം മൂന്നു പ്രതികള്‍ വിചാരണ നേരിടേണ്ട . എന്നാല്‍ 2 മുതല്‍ 4 വരെയുള്ള പ്രതികള്‍ വിചാരണ നേരിടണം.

സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. തുടര്‍ന്ന് റിവിഷന്‍ ഹര്‍ജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് പിണറായിക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാര്‍ ലാവ്‌ലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്‍പര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാര്‍ ഒപ്പിട്ടത് 1996-2001 കാലത്തെ ഇ കെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.

INDIANEWS24.COM Kochi

Leave a Reply