728-pixel-x-90-2-learn
728-pixel-x-90
<< >>

ലാവലിന്‍ കേസ്: പിണറായിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ക്ലീന്‍ ചിറ്റ്

കൊച്ചി: ലാവലിന്‍ കമ്പനിയുമായുള്ള ഇടപാടില്‍ നഷ്ടമുണ്ടായിട്ടില്ലെന്നും കുറ്റിയാടി പദ്ധതിയില്‍ കരാര്‍ പാലിക്കപ്പെട്ടിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ വൈദ്യുതിവകുപ്പിന്‍റെ സത്യവാങ്ങ്മൂലം. ലാവലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ വൈദ്യുതിമാന്ത്രിയുമായ പിണറായി വിജയനും മറ്റുള്ളവര്‍ക്കും എതിരായ ആരോപണങ്ങളെ ഖണ്ഡിക്കുന്നതാണ് സത്യവാമ്ഗ്മൂലം. വൈദ്യുതിവകുപ്പിന്‍റെ ഈ നിലപാട് യുഡിഎഫ്സര്‍ക്കാരിനെ വെട്ടിലാക്കി.

ലാവലിന്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തണമെന്ന ഹര്‍ജിയിലാണ് വൈദ്യുതിവകുപ്പിന്‍റെ സത്യവാങ്ങ്മൂലം. കേസില്‍ സിഎജി ഉയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്നും വൈദ്യുതിവകുപ്പ്‌ പറയുന്നു.

ലാവലിന്‍ കേസില്‍ പിണറായി വിജയനെ ഒഴിവാക്കിയ കോടതിവിധിക്കെതിരായ റിവിഷന്‍ ഹര്‍ജിയില്‍ കക്ഷിചേരാന്‍ ഇരിക്കെയാണ് യുഡിഎഫ് സര്‍ക്കാരിന് സ്വന്തം പാളയത്തില്‍നിന്നുതന്നെ തിരിച്ചടി.പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ പദ്ധതികളുമായി ബന്ധപ്പെട്ട് ലാവലിന്‍ കമ്പനിയുമായുള്ള  കരാര്‍ സംസ്ഥാനത്തിന് വന്‍നഷ്ടംവരുത്തിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, കേസ് രാഷ്ടീയപ്രേരിതമാണെന്ന തങ്ങളുടെ വാദം കൂടുതല്‍ ശക്തിയോടെ ഉയര്‍ത്താന്‍ വൈദ്യുതിവകുപ്പിന്‍റെ സത്യവാങ്ങ്മൂലം സിപിഎമ്മിനെ സഹായിക്കും. കോടതിക്ക് അകത്തും പുറത്തും.

Leave a Reply