728-pixel-x-90-2-learn
728-pixel-x-90
<< >>

ലാല്‍ തിരയുന്നു,തിരനോട്ടത്ത്തിലെ പങ്കാളിയെ

നമ്മുടെ പ്രിയ നടൻ മോഹൻലാൽ   ഒരു അന്വേഷണത്തിലാണ്.തന്റെ ജീവിതത്തിന്‍റെ ഏറ്റവും വലിയ വഴിത്തിരിവിൽ പങ്കാളിയായ ഒരു കുട്ടിയെ തേടിയാണ് മോഹന്ലാലിന്റെ അന്വേഷണം.തിരനോട്ടം എന്ന തന്റെ ആദ്യ ചിത്രത്തിലെ ആദ്യ ഷോട്ടായ സൈക്കിൾ യാത്രയിൽ തന്നോടൊപ്പം അഭിനയിച്ച ആ കൊച്ചു കുട്ടിയെ ആണ് അദ്ദേഹം തെരഞ്ഞുകൊണ്ടിരിക്കുന്നത്.ഇപ്പോൾ ഇപ്പോൾ സിനിമ റിലീസ് ചെയ്തിട്ട് 36 വര്ഷം തികഞ്ഞു.തന്റെ കംപ്ളീറ്റ് ആക്ടർ എന്ന വെബ്‌ സൈറ്റിലും ഫേസ് ബുക്കിലെ പേജിലും ആണ് സുഹൃത്തുക്കളോട്  ഈ കുട്ടിയെ അന്വേഷിച്ചുകൊണ്ട് ഈ പോസ്റ്റ്‌ ഇട്ടത്.എന്തായാലും ഈ കുട്ടിയെ കണ്ടെത്തുക തന്നെ ചെയ്യും എന്നാണ് ഫേസ് ബുക്ക് ഫോളോവേഴ്സ് പറയുന്നത്.ചിലർ ഇതിനകം ഈ അന്വേഷണം എറ്റെടുത്തതായി  പ്രഖ്യാപിച്ചിട്ടുമുണ്ട്.lal thirnottam

അടുത്തിടെ ലാല്‍ തിരനോട്ടത്തിലൂടെ തന്റെ മുഖം ആദ്യമായി പകര്‍ത്തിയ ക്യാമറ സ്വന്തമാക്കിയിരുന്നു.പുരാവസ്തുക്കളോട് ഏറെ കമ്പമുള്ള,അവയെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന ലാല്‍ തന്റെ വീട്ടില്‍ ഇതിനായി ഒരു മ്യൂസിയം തന്നെ ഒരുക്കിയിട്ടുണ്ട്.

JITHESH INDIANEWS24

Leave a Reply