728-pixel-x-90-2-learn
728-pixel-x-90
<< >>

ലാല്‍ ജൂനിയറിന്റെ മൂന്നാം ചിത്രം; ലാലും ബിജുവും ഒന്നിക്കുന്നു

ജീന്‍ പോള്‍ ലാല്‍ എന്ന ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചലച്ചിത്രം ഒരുങ്ങുന്നു.ചിത്രത്തിന് ഇതേവരെ പേരിട്ടിട്ടില്ല.രണ്ട് വര്‍ഷത്തിന് ശേഷം ബിജുമേനോനും ലാലും പുതിയ ചിത്രത്തിലൂടെ ഒന്നിക്കും.രണ്ട് വര്‍ഷം മുമ്പ് ഇറങ്ങിയ ചേട്ടായീസ് ആണ് ഇരുവരും ഒരുമിച്ച മുന്‍ ചിത്രം.

സച്ചി തിരക്കഥയെഴുതുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നല്‍കിയതാകുമെന്നാണ് അണിയറപ്രവര്‍ത്തകരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.സിനിമ പൂര്‍ണമായും കൊച്ചി കേന്ദ്രീകരിച്ചാകും ചിത്രീകരിക്കുക.ഡിസംബറില്‍ ചിത്രീകരണം തുടങ്ങും.

ഹണിബീ, ഹായ് ഐ ആം ടോണി എന്നവയാണ് ജീന്‍ പോള്‍ ലാലിന്റെ മുന്‍ ചിത്രങ്ങള്‍.ഇവയെ കൂടാതെ ഇക്കൊല്ലം വെക്കടാവെടി എന്ന പേരില്‍ ഒരു ഹ്രസ്വ ചിത്രവും ഒരുക്കിയിട്ടുണ്ട്.

INDIANEWS24.COM MOVIES

Leave a Reply