728-pixel-x-90-2-learn
728-pixel-x-90
<< >>

ലാല്‍ജോസിന്റെ നീനയായി മലയാളത്തിനൊരു പുതിയ നായിക

ലാല്‍ ജോസിന്റെ ഏറ്റവും പുതിയ ചിത്രമായ നീനയിലെ നായികയെ ഒടുവില്‍ കണ്ടെത്തി.മുന്‍ മിസ് കേരള ആയിരുന്ന ദീപ്തി സതിയാണ് വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്.ഫെമിന മിസ് ഇന്ത്യയിലെ മികച്ച പത്ത് പേരില്‍ ഒരാള്‍ കൂടിയാണ് ദീപ്തി.

നീന,നളിനി എന്നീ സ്ത്രീകളെ ചുറ്റിപ്പറ്റി നടക്കുന്ന കഥയാണ് നീനയിലൂടെ ലാല്‍ജോസ് പറയുന്നത്.നളിനിയെന്ന വിവാഹിതയുടെ വേഷംNeena
ചെയ്യുന്നത് ആന്‍ അഗസ്റ്റിനാണ്.നളിനിയുടെ ഭര്‍ത്താവായി അഭിനയിക്കുന്ന വിജയ് ബാബുവാണ് ചിത്രത്തിലെ നായകന്‍.ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രവരിയില്‍ ആരംഭിക്കും.

മുടി വെട്ടി, ബൈക്കുമായി കറങ്ങി ആണ്‍കുട്ടുകളെ പോലെ നടക്കുന്ന ഒരു ടോം ബോയ് സ്വഭാവക്കാരിയാണ് നീന.അല്‍പ്പം പുകവലിയും മദ്യപാനവും കൂട്ടിനുണ്ട്.നീനയായി അഭിനയിക്കുന്നതിന് ലാല്‍ ജോസ് പുതുമുഖങ്ങളെ തേടുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ഒന്നു പരീക്ഷിക്കാന്‍ തയ്യാറായാണ് ദീപ്തി ചിത്രത്തിന് വേണ്ടി നടന്ന ഓഡീഷനില്‍ പങ്കെടുത്തത്.തന്റെ ലുക്ക് സിനിമയിലെ ആ വേഷത്തിന് പറ്റിയതായിരുന്നെന്നും, അങ്ങനെ
imagesതെരഞ്ഞെടുക്കപ്പെട്ടുവെന്നും ദീപ്തി വ്യക്തമാക്കി.മലയാളി വേരുകളുള്ള ദീപ്തി ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്.

INDIANEWS24.COM MOVIES

Leave a Reply