ഹൌ ഓള്‍ഡ് ആര് യൂ എന്ന് മലയാളി ചോദിക്കാനിഷ്ടപ്പെടാത്ത ഒരാള്‍ എന്ന് ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം മോഹന്‍ലാലിനെ.ചിത്രത്തിനും ദൃശ്യത്തിനും മലയാളിയെ സംബധിച്ച് ഇന്നും ഒരേ പ്രായമാണ്.മിസ്റ്റര്‍ ഫ്രോഡില്‍ നിന്നും രാജാവിന്റെ മകനിലേക്ക് രണ്ടു സിനിമകളുടെ അകലം മാത്രം.ജോജിക്കും ജോര്‍ജ്ജ് കുട്ടിക്കും വയസ്..just 36 !
മേയ് 21 എന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്.സോഷ്യല്‍ മീഡിയയിലും മുഖ്യധാരാ മാധ്യമങ്ങളിലും പെയ്തു കൊണ്ടിരിക്കുന്ന ജന്മദിന സന്ദേശങ്ങളും ഓര്‍മ്മക്കുറിപ്പുകളും ചിത്രങ്ങളും മേയ് 21 നോട് മലയാളിക്കുള്ള പ്രണയം വെളിപ്പെടുത്തുന്നു.
അഭിനയത്തില്‍ വിസ്മയം തീര്‍ത്തുകൊണ്ടിരിക്കുന്ന ആ പ്രതിഭയുടെ കലാമൂല്യവും ജനപ്രിയവുമായ സിനിമകള്‍ക്കായി മലയാളി കാത്തിരിക്കുകയാണ്.മിസ്റ്റര്‍ ഫ്രോഡ് ആദ്യ ദിനം കാണാനെത്തിയവരില്‍ നല്ലൊരു ശതമാനവും 15 മുതല്‍ 22 വരെ പ്രായമുള്ളവരായിരുന്നു എന്നത് ഈ നടന്റെ ലോങ്ങ് റണ്‍ നമുക്ക് കാണിച്ചു തരുന്നു.പെരുച്ചാഴി,കൂതറ എന്നീ ചിത്രങ്ങളാണ് ലാലിന്റെതായി ഉടന്‍ പുറത്ത് വരുന്ന ചിത്രങ്ങള്‍.വരും വര്‍ഷങ്ങളിലായി നിരവധി മികച്ച പ്രോജക്ട്കളാണ് ലാലിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.
മോഹന്‍ലാലിനു ഇന്ത്യാ ന്യൂസ് ടീമിന്റെ ജന്മദിനാശംസകള് !
TEAM INDIANEWS24