jio 800x100
jio 800x100
728-pixel-x-90
<< >>

ലാലേട്ടനു പുതുവത്സര സമ്മാനമായി “മലയാളവര”

“മോഹന്‍ലാല്‍” എന്ന പഞ്ചാക്ഷരിയില്‍ മലയാളത്തില്‍ ചാലിച്ച വരകളില്‍ യുവ കാരിക്കേച്ചറിസ്റ്റ് ഇബ്രാഹിം ബാദുഷ തീര്‍ത്ത കാലിഗ്രാഫി പോര്‍ട്രെയിറ്റ് മലയാളത്തിന്റെ നടന വിസ്മയത്തിനു പുതുമയാര്‍ന്ന നവവത്സര സമ്മാനമായി മാറി.
MOHANLAL

അടൂര്‍ ഗോപാലകൃഷ്ണന്‍,കിം കി ഡുക്ക്‌,അമീര്‍ഖാന്‍ തുടങ്ങി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെയുള്ള സെലിബ്രിറ്റികളുടെ നിമിഷ കാരിക്കേച്ചര്‍ വരച്ചിട്ടുള്ള കാര്‍ട്ടൂണ്‍ മാന്‍ ഇബ്രാഹിം ബാദുഷ വ്യത്യസ്തമായ ഒരു ശൈലിയാണ് മോഹന്‍ലാലിനെ വരയ്ക്കാന്‍ സ്വീകരിച്ചത്.ഇതിനോടകം നിരവധി കലാകാരന്മാര്‍ പല രീതിയില്‍ വരച്ചിട്ടുള്ള മോഹന്‍ലാലിന്‍റെ മുഖം  “മോഹന്‍ലാല്‍” എന്ന മലയാള അക്ഷരങ്ങളുപയോഗിച്ചാണ് ബാദുഷ പകര്‍ത്തിയത്.സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിന്റെ എഴുപുന്നയിലെ ലൊക്കേഷനില്‍ വച്ചു ചിത്രം സമ്മാനിക്കുമ്പോള്‍ വിസ്മയങ്ങളുടെ തോഴനു ബാദുഷയുടെ വര ഒരു വിസ്മയം കൂടി സമ്മാനിക്കുകയായിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഒഫീഷ്യല്‍ കാരിക്കേച്ചറിസ്റ്റായിരുന്ന ഇബ്രാഹിം ബാദുഷ തീര്‍ത്ത സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും കേരള ബ്ലാസ്റ്റെഴ്സ് ടീമംഗങ്ങളുടെയും കാരിക്കേച്ചര്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.പ്രിയ താരവും കലോപസകനുമായ മോഹന്‍ലാലിനു വ്യത്യസ്തമായ ഒരു “വര” സമ്മാനിക്കുക എന്നത് തന്റെ ഏറ്റവും വലിയ അഭിലാഷങ്ങളിലൊന്നായിരുന്നു എന്ന് ബാദുഷ ഇന്ത്യാ ന്യൂസിനോട് പറഞ്ഞു.

യൂണിലൂമിന കോണ്‍സെപ്റ്റ്സിന്‍റെ (www.unilumina.com) ഭാഗമായ ഇബ്രാഹിം ബാദുഷ കുട്ടികള്‍ക്കായുള്ള ഒരു സിനിമയുടെ പണിപ്പുരയിലാണ്.യൂണിലൂമിന അവതരിപ്പിക്കുന്ന മരിയാസ് വിഷന്റെ ഗ്ലോറിഫയിംഗ് മദര്‍ എന്ന ബഹുഭാഷാ ഡോക്യുഫിക്ഷന്റെ അനിമേഷന്‍ ചിത്രങ്ങളുടെ പിന്നണിയിലും ബാദുഷയാണ് പ്രവര്‍ത്തിച്ചത്.

SANU INDIANEWS24 KOCHI

Leave a Reply