728-pixel-x-90-2-learn
728-pixel-x-90
<< >>

ലാലു പൊട്ടാത്ത വെടിയുണ്ട:യശ്വന്ത് സിന്‍ഹ

റാഞ്ചി•ലാലു പ്രസാദ്‌ യാദവിന്റെ പ്രഹര ശേഷി നഷ്ടപ്പെട്ടു എന്നും ഇപ്പോള്‍ വെറും പൊട്ടാത്ത വെടിയുണ്ട മാത്രമാണ് എന്നും ബി ജെ പി നേതാവ് യശ്വന്ത് സിന്‍ഹ ആരോപിച്ചു.മുതലാളിത്ത വ്യവസ്ഥിതിയെ പിന്തുണയ്ക്കുന്ന നിലപാടാണു മോദിയുടേതെന്ന ലാലുവിന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു സിന്‍ഹ.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തി ശ്രദ്ധ പിടിച്ചു പറ്റാന്‍ ശ്രമിക്കുകയാണു ലാലുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയെ വിമര്‍ശിച്ചു പൊതുജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്ന മറ്റു രാഷ്ട്രീയക്കാരുടെ ശൈലി തന്നെയാണു ലാലുവും പിന്തുടരുന്നതെന്നും സിന്‍ഹ കൂട്ടിചേ്ചര്‍ത്തു.

Leave a Reply