728-pixel-x-90-2-learn
728-pixel-x-90
<< >>

ലാംപാര്ഡ് രാജ്യാന്തര ഫുട്ബോളിനോട് വിടചൊല്ലി

ലണ്ടന്‍: ഇംഗ്ലണ്ട് ലോകഫുട്ബോളിനു സമ്മാനിച്ച ഫ്രാങ്ക് ലാംപാര്‍ഡ് രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിക്കുന്നു. പ്രയാസത്തോടെയാണ് തീരുമാനമെടുത്തതെന്നറിയിച്ച ലാംപാര്‍ഡ് ക്ലബ്ബ് ഫുട്ബോളില്‍ തുടരുമെന്നു പറഞ്ഞു. മുന്‍ ചെല്‍സി താരമായ ഈ 36 കാരന്‍ ഇപ്പോള്‍ വായ്പ്പാ താരമായി മാഞ്ചസ്റ്റര്‍ സിറ്റിയിലാണുള്ളത്.

ഏറ്റവും മികച്ച ലോകോത്തര മിഡ്ഫീല്‍ഡര്മാരില്‍ ഒരാളായ ലാംപാര്‍ഡ് ഇംഗ്ലണ്ടിനായി 106 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയിട്ടുണ്ട്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇംഗ്ലണ്ടിന്റെ നെടുംതൂണായിരുന്നു. 1999ല്‍ ബെല്ജിയത്തിനെതിരായ സൗഹൃദ മത്സരത്തില്‍ കെവിന്‍ കീഗന്റെ നായകത്വത്തിലായിരുന്നു അരങ്ങേറ്റം. 2003ല്‍ ക്രൊയേഷ്യക്കെതിരെ ആദ്യഗോള്‍ നേടി. ബ്രസീല്‍ ലോകകപ്പില്‍ കോസ്റ്ററിക്കയ്ക്കെതിരെ ആയിരുന്നു അവസാന മത്സരം. രാജ്യാന്തര ഫുട്ബോളില്‍ 29 ഗോളുകള്‍ നേടിയിട്ടുണ്ട്.

13 വര്ഷം ചെല്‍സിക്ക് വേണ്ടി കളിച്ചിട്ടുള്ള ലാംപാര്‍ഡ് 429 കളികളില്‍ 147 തവണ വലകുലുക്കി. ചെല്‍സിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്കോറര്‍ ലാംപാര്‍ഡാണ്.

INDIANEWS24 Sports Desk

Leave a Reply