728-pixel-x-90-2-learn
728-pixel-x-90
<< >>

ലയനത്തിന് പിന്നാലെ ഒ പി എസ് ഉപമുഖ്യമന്ത്രിയായി

ചെന്നൈ: തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെയിലെ ഒ പനീര്‍ സെല്‍വം പക്ഷവും എടപ്പാടി പളനി സ്വാമി പക്ഷവും ലയിച്ചു ചേര്‍ന്നു. ലയനത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയായി പനീര്‍ സെല്‍വം സത്യപ്രതിജ്ഞ ചെയ്തു. ഇതിനു പുറമെ പാര്‍ട്ടിയുടെ നിര്‍ദ്ദേശക സമിതി അധ്യക്ഷനായും ഒ പി എസ് തുടരുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ലയനം നടന്നത്. പാര്‍ട്ടിയുടെ നിലവിലെ അധ്യക്ഷ വി കെ ശശികലയെ പുറത്താക്കുന്നതായി അറിയിച്ചെങ്കിലും ഔദ്യോഗികമായി ഒന്നും നടന്നില്ല.

അവസാനനിമിഷം വരെ ഇരുപക്ഷങ്ങളിലും ഭിന്നതകളും ആശയക്കുഴപ്പവും നിലനിന്നശേഷമാണ് ലയനം യാഥാര്‍ഥ്യമായത്. ശശികലയെ പുറത്താക്കുന്നുവെന്ന പ്രമേയമില്ലാതെ ലയനത്തോട് സഹകരിക്കേണ്ടെന്ന് സ്വപക്ഷത്തെ ഒരു വിഭാഗം നേതാക്കള്‍ വാശി പിടിച്ചു. ശശികലയെ പുറത്താക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനേ അവകാശമുള്ളൂ എന്നും അതിന്റെ പേരില്‍ ലയനം റദ്ദാക്കരുതെന്നും മന്ത്രിമാര്‍ അഭ്യര്‍ഥിച്ച സാഹചര്യത്തിലാണ് കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിയത്.

പാര്‍ട്ടിയെ നയിക്കാന്‍ 11 അംഗ നിര്‍ദേശകസമിതി രൂപീകരിച്ച് അതിന്റെ അദ്ധ്യക്ഷനായി ഒപിഎസ്സിനെയും ഉപാദ്ധ്യക്ഷനായി ഇപിഎസ്സിനെയും നിയമിച്ചിട്ടുണ്ട്. ജനറല്‍ കൗണ്‍സില്‍ വിളിച്ച് ശശികലയെ പുറത്താക്കുമെന്ന എംപി വൈത്തിലിംഗത്തിന്റെ പ്രസ്താവനയല്ലാതെ അവരെക്കുറിച്ച് ഒരു വാക്ക് പോലും ഒപിഎസ്സിന്റെയും ഇപിഎസിന്റെയും പ്രസംഗങ്ങളിലുണ്ടായിരുന്നില്ല.

INDIANEWS24.COM Chennai

Leave a Reply