ബെയ്റൂട്ട്: ലബനന് തലസ്ഥാനമായ ബെയ്റൂട്ടില്‍ വന്‍ സ്ഫോടനം.പത്തു പേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം .ഇരട്ട സ്ഫോടനമുണ്ടായതായാണ് റിപ്പോര്‍ട്ട്. ബെയ്റൂട്ട് നഗരത്തിലെ തുറമുഖ പ്രദേശത്താണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി പേർക്കു പരുക്കേറ്റിട്ടുണ്ട്. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നുവീണു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെയും മുറിവേറ്റവരുടെയും ദൃശ്യങ്ങൾ പ്രാദേശിക വാർത്താ ചാനലുകൾ പുറത്തുവിട്ടു. ഇവരെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്. പൊട്ടിത്തെറിക്കു പിന്നാലെ കുറഞ്ഞത് 10 മൃതദേഹങ്ങളെങ്കിലും ആശുപത്രികളിലേക്കു കൊണ്ടുപോയതായി സുരക്ഷാ വൃത്തങ്ങൾ രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു റഞ്ഞു.
ബെയ്റൂട്ടിലെ തുറമുഖത്തിനു സമീപമായിരുന്നു സ്ഫോടനം. തുറമുഖത്ത് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് സ്ഫോടനമുണ്ടായതെന്നാണു വിവരം. കാരണം വ്യക്തമല്ല. എന്തുതരം സ്ഫോടക വസ്തുക്കളാണ് വെയർഹൗസിൽ ഉണ്ടായിരുന്നതെന്നും പുറത്തുവന്നിട്ടില്ല.നൂറുകണക്കിന് മീറ്ററുകള്‍ ദൂരത്തിലുള്ള കെട്ടിടങ്ങളെ വരെ പിടിച്ചുകുലുക്കുന്ന വന്‍ പൊട്ടിത്തെറിയുടെ വീഡിയോകള്‍ പുറത്തുവന്നു.2005-ല്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് സ്ഫോടനമുണ്ടായത്.
INDIANEWS24 ME DESK