728-pixel-x-90-2-learn
728-pixel-x-90
<< >>

അലന്‍സിയറിനൊപ്പം സിനിമകള്‍ ചെയ്യേണ്ടിവന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നുവെന്ന് ആഷിഖ് അബു

കൊച്ചി: നടൻ അലൻസിയറിനെതിരായ മീ ടൂ ആരോപണങ്ങളില്‍ രൂക്ഷമായി പ്രതികരിച്ച് ആഷിഖ് അബു രംഗത്തെത്തി. തനിനിറം മനസിലാക്കാതെ അലന്‍സിയറിനൊപ്പം സിനിമകള്‍ ചെയ്യേണ്ടിവന്നതില്‍ ആത്മാര്‍ത്ഥമായി ലജ്ജിക്കുന്നുവെന്ന് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയ ആഷിഖ് അബു  നടിക്ക് അഭിവാദ്യങ്ങളും അര്‍പ്പിച്ചു.

ഫേസ്ബുക്ക് കുറിപ്പ് പൂര്‍ണരൂപത്തില്‍

നടൻ അലൻസിയറിനെതിരെ നിരവധി ആരോപണങ്ങളാണ് ഈ ദിവസങ്ങളിൽ പുറത്തുവന്നത് . ഇയാൾ തുടർച്ചയായി പല സെറ്റുകളിലും സ്ത്രീകളെ ലൈംഗികമായി ആക്രമിക്കുന്നു എന്ന് അതനുഭവിച്ച പെൺകുട്ടികളും ആ സിനിമകളുടെ സംവിധായകരും സാക്ഷ്യപെടുത്തുകയാണ്. സ്വഭാവദൂഷ്യം അലങ്കാരമായി കൊണ്ടുനടക്കുകയാണിയാൾ. ഇയാളുടെ തനിനിറം മനസിലാക്കാതെയാണെങ്കിലും ചില സിനിമകളിൽ ഒരുമിച്ചു വർക്ക് ചെയ്യേണ്ടിവന്നതിൽ ആത്മാർത്ഥമായി ലജ്ജിക്കുന്നു.
ദിവ്യക്ക് അഭിവാദ്യങ്ങൾ !

INDIANEWS24 KOCHI DESK

Leave a Reply