ലണ്ടന്‍ :ബ്രിട്ടന് ഇരുനൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഈ ദിവസങ്ങളിലും ലണ്ടന്‍ നഗരം സുരക്ഷിതമാണ്.അമാനുഷിക ശക്തിയുള്ള പത്ത് കാവല്ക്കാരെ പോലെ ലണ്ടന്‍ നഗരത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ തെംസ് ബാരിയര്‍ ഉണ്ട്.
ലണ്ടന്‍ നഗരത്തില്‍ നിന്നും തുടങ്ങുന്ന മൂന്നാം നമ്പര്‍ മോട്ടോര്‍ വേ (m3) യുടെ ഇരുവശവും ജലനിരപ്പ് അനിതരസാധാരണമാം വിധം ഉയര്‍ന്നിട്ടുണ്ട്.എന്നാല്‍ തെംസ് ബാരിയര്‍ നല്കുന്ന ഉറപ്പില്‍ വിശ്വസമര്പ്പിച്ചുകൊണ്ട് ലണ്ടന്‍ എന്ന മഹാ നഗരം യാതൊരു ഭീതിയും ഇല്ലാതെ അതിന്റെ തിരക്ക് പിടിച്ച ജീവിതം തുടര്‍ന്നു കൊണ്ടിരിക്കുന്നു
ലണ്ടന്‍ നഗരത്തിനു നടുവിലൂടെ ഒഴുകുന്ന തെംസ് നദി കരകവിഞ്ഞ് ഒഴികിത്തുടങ്ങിയിട്ട് ദിവസങ്ങള്‍ പലതായി.മദ്ധ്യ ലണ്ടന്‍ ഉള്‍ക്കൊള്ളുന്ന സറെ കൌണ്ടിയുടെ നിരവധി പ്രദേശങ്ങളില്‍ വെള്ളപ്പൊക്കക്കെടുതിയില്‍ പെട്ട് ജനജീവിതം സ്തംഭിച്ചു.തെംസ് നദിയുടെ കിഴക്ക് ഭാഗത്തായി അത്യന്താധുനിക സാങ്കേതിക വിദ്യയില്‍ പണി കഴിപ്പിച്ച തെംസ് ബാരിയര്‍ സ്ഥാപിച്ചത് 1982ലാണ്.
മധ്യ ലണ്ടന്‍ കിഴക്ക് ഭാഗത്തായി വൂള്വിച് എന്ന നഗരാതിര്‍ത്തിയില്‍ ആണ് തെംസ് ബാരിയര്‍ സ്ഥാപിച്ചിരിക്കുന്നത്.ഇതിന്റെ പ്രധാന ഉദ്ദേശം ലണ്ടന്‍ നഗരത്തെ വെള്ളപ്പൊക്കത്തില്‍ നിന്നും സംരക്ഷിക്കുക എന്നത് തന്നെയാണ്.കടല്‍ ജലനിരപ്പ് ഉയരുകയോ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് പോലെ രൂക്ഷമായ പേമാരിയെ തുടര്‍ന്ന് തെംസ് നദിയില്‍ വെള്ളപ്പൊക്കം ഉണ്ടാവുകയോ ചെയ്താല്‍ തെംസ് ബാരിയറിന്റെ ഷട്ടറുകള്‍ അടയ്ക്കും. അമിതമായി നിറയുന്ന ജലം കനാലുകളിലൂടെ റിസര്‍വോയറിലേക്ക് ഒഴുക്കി വിടും.ഇതിനുകമ്പ്യൂട്ടര് നിയന്ത്രിത സംവിധാനം സ്ഥാപിച്ചിട്ടുണ്ട്.
1700 അടി നിളമുള്ള തെംസ് ബാരിയറിന് പത്ത് ഗെയ്റ്റുകള്‍ ഉണ്ട്.ഇതില്‍ ഓരോ ഗെയ്റ്റിനും 90,000ടണ്‍ ജലം വീതം തടഞ്ഞു നിര്‍ത്താനുള്ള ശേഷിയുണ്ട്. 16.7 അടിക്ക് മുകളില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഗെയ്റ്റുകള്‍ പൂര്‍ണ്ണമായും അടയും.
INDIANEWS24 UK